India

വിവാഹ വാഗ്ദാനം നല്‍കി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട ശേഷം പിന്‍മാറുന്നത് ബലാത്സംഗത്തിന്  തുല്യം ; ഹൈക്കോടതി

കേസില്‍ യുവാവ് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും വഞ്ചനാക്കുറ്റത്തിന് കൂടി കേസെടുക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

ജബല്‍പൂര്‍:  കാമപൂര്‍ത്തിയ്ക്കായി വിവാഹ വാഗ്ദാനം നല്‍കിയ ശേഷം പിന്നീട് ഉപേക്ഷിക്കുന്നത് ബലാത്സംഗത്തിന് തുല്യമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് അതില്‍ നിന്നും പിന്‍മാറുകയും ചെയ്യുന്നത് ശിക്ഷയില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്നും സുപ്രിംകോടതി നിരീക്ഷണങ്ങളെ മുന്‍നിര്‍ത്തി മധ്യപ്രദേശ് ഹൈക്കോടതി വിധിച്ചു.

ജബല്‍പ്പൂര്‍  സ്വദേശിയായ അധ്യാപകന്‍ പ്രതിയായ കേസില്‍ വാദം കേള്‍ക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മത്സരപ്പരീക്ഷാ പരിശീലനത്തിനിടെ സെന്ററിലെത്തിയ വിദ്യാര്‍ത്ഥിനി അധ്യാപകനുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് വീട്ടുകാര്‍ വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. മത്സര പരീക്ഷയില്‍ അധ്യാപകന്‍ വിജയിക്കുകയും യുവതി പരാജയപ്പെടുകയും ചെയ്തതോടെയാണ് അധ്യാപനായിരുന്ന യുവാവും വീട്ടുകാരും വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്.
 
വിവാഹം കഴിക്കുമെന്ന ഉറപ്പില്‍ ഇവര്‍ ഒന്നിച്ച് ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിച്ചു വരികയായിരുന്നുവെന്നും യുവതി കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹത്തില്‍ നിന്നും പിന്‍മാറുന്ന സൂചനകള്‍ നല്‍കിയ ശേഷം പത്ത് ലക്ഷം രൂപയും കാറും സ്ത്രീധനമായി നല്‍കണമെന്ന് യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടതോടെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു.  കേസില്‍ യുവാവ് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും വഞ്ചനാക്കുറ്റത്തിന് കൂടി കേസെടുക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പ്രതിരോധ ഗവേഷണ മേഖലയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ആകാം, ഡിആർഡിഒ എൻ എസ് ടി എല്ലിൽ എൻജിനീയർമാർക്ക് അവസരം

RRTS - സെമി ഹൈസ്പീഡ് റെയിൽ; അറിയാം വ്യത്യാസങ്ങൾ

പാല്‍ തിളച്ചു തൂവാതിരിക്കാൻ ഇങ്ങനെ ചെയ്യൂ

എകെജിയും നെഹ്രുവും ഒരു ടീമിൽ, എതിരാളി ഉപരാഷ്ട്രപതി രാധാകൃഷ്ണൻ; 1953-ൽ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ കഥ (വിഡിയോ)

SCROLL FOR NEXT