India

വിവാഹ വേദിയിലെ മതില്‍ തകര്‍ന്നുവീണ് 26 മരണം; അപകടം കനത്ത മഴയെ തുടര്‍ന്ന്

മഴ കൊള്ളാതിരിക്കുന്നതിനായി കല്യാണ വേദിക്ക് സമീപം ഉണ്ടായിരുന്ന ഷെഡിലേക്ക് അതിഥികള്‍ വന്ന് നില്‍ക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് വിവാഹ വേദിയിലെ മതില്‍ തകര്‍ന്നുവീണ് 26 മരണം. രാജസ്ഥാനിലെ ബരത്പൂരില്‍ ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.

28 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ നാല് കുട്ടികളും പതിനൊന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. മഴ കൊള്ളാതിരിക്കുന്നതിനായി കല്യാണ വേദിക്ക് സമീപം ഉണ്ടായിരുന്ന ഷെഡിലേക്ക് അതിഥികള്‍ വന്ന് നില്‍ക്കുകയായിരുന്നു. ഈ ഷെഡിന് മുകളിലേക്കാണ് മതില്‍ ഇടിഞ്ഞു വീണത്. 

12-13 അടി ഉയരത്തിലുള്ളതായിരുന്നു മതില്‍. മതില്‍ ഷെഡ്ഡിന് മുകളിലേക്ക് ഇടിഞ്ഞു വീണതോടെ നിരവധി പേര്‍ കുടുങ്ങിപ്പോവുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി വസുന്ധര രാജെ അനുശോചനം രേഖപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്ന് റെഡ് കാര്‍ഡുകള്‍; ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം

'അതൊക്കെ കാമറ ആം​ഗിളിനെ ആശ്രയിച്ചിരിക്കും, നടിമാർക്ക് അക്കാര്യത്തിൽ അറിവുണ്ടാകില്ല'; ജാൻവിയെ പിന്തുണച്ച് മധുബാല

17കാരന്‍ ഗില്‍ബെര്‍ട്ടോ മോറ മൈതാനത്തിറങ്ങി, ലോകകപ്പിലെ 96 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥ

സ്‌കൂള്‍ കിണറില്‍ ബാക്ടീരിയ സാന്നിധ്യം രൂക്ഷം; വയനാട് ഷിഗെല്ലാ ബാധയില്‍ കൂടുതല്‍ പരിശോധനാഫലം ഇന്ന്

'മതിയായി ഇതൊക്കെ, വേടനെപ്പോലുള്ളവർക്ക് ഇനിയും വേദിയൊരുക്കണോ ?'; വിജയ് സർക്കാരിനെതിരെ ചിന്മയി ശ്രീപദ

SCROLL FOR NEXT