India

വിവാഹം വീട്ടുകാര്‍ എതിര്‍ത്തു;  എല്ലാം മറന്ന് വീട്ടിലേക്ക് ക്ഷണിച്ച് വധുവിന്റെ അച്ഛന്‍; യുവതിയെയും ഭര്‍ത്താവിനെയും വെടിവച്ചുകൊന്നു

യുവതിയും ഭര്‍ത്താവും അച്ഛന്റെയും സഹോദരന്റെയും വെടിയേറ്റുമരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: യുവതിയും ഭര്‍ത്താവും അച്ഛന്റെയും സഹോദരന്റെയും വെടിയേറ്റുമരിച്ചു. വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചതിന് പി്ന്നാലെയാണ് ഇരുവരും ചേര്‍ന്ന് മകളെയും ഭര്‍ത്താവിനെയും വെടിവച്ചുകൊന്നത്. തിങ്കളാഴ്ച രാത്രി ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗറിലായിരുന്നു സംഭവം.

പെണ്‍കുട്ടി വീട്ടില്‍ നിന്നും ജൂണില്‍ സുഹൃത്തിനൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന് പിന്നാലെ ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് യുവാവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ഇവരെ ഒരുമിച്ച കൊണ്ടാല്‍ കൊല്ലുമെന്ന് പറയുകയും ചെയ്തിരുന്നു. 

ദിവസങ്ങള്‍ക്ക് ശേഷം പിതാവ് ഇവരെ വീട്ടിലേക്ക് വിളിക്കുകയും കുറച്ച് ദിവസം താമസിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തങ്ങളുടെ ബന്ധം വീട്ടുകാര്‍ അംഗീകരിച്ചെന്നറിഞ്ഞതോടെ യുവതി ഭര്‍ത്താവിനൊപ്പം വീട്ടിലെത്തുകയും ചെയ്തു. തിങ്കളാഴ്ച രാത്രി മോട്ടേര്‍ സൈക്കളില്‍ ചന്തയില്‍ നിന്നും മടങ്ങി വരുന്നതിനിടെ ഇവരെ തടഞ്ഞുനിര്‍ത്തി അച്ഛനും സഹോദരനും ചേര്‍ന്ന് വെടിവക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇവര്‍ അവിടെനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

'പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോളും; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?'