പ്രതീകാത്മക ചിത്രം 
India

വിശപ്പ് സഹിക്കാനാകാതെ സഹായം ചോദിച്ചെത്തിയ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; രണ്ട് കുട്ടികൾ അടക്കം ആറ് പേര്‍ അറസ്റ്റില്‍

ലോക്ഡൗണില്‍ അച്ഛന് തൊഴില്‍ നഷ്ടപ്പെട്ടതോടെ കുടുംബം പട്ടിണിയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

നാഗര്‍കോവില്‍ : വിശപ്പകറ്റാന്‍ അയല്‍വീടുകളില്‍ സഹായം ചോദിച്ചെത്തിയ എട്ടുവയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ചു. കേസില്‍ രണ്ടുകുട്ടികള്‍ അടക്കം ആറുപേര്‍ അറസ്റ്റിലായി. തേങ്ങാപ്പട്ടണം സ്വദേശികളായ മുഹമ്മദ് നൂഹ് (75), സഹായദാസന്‍ (52), ജഫീര്‍ ഹുസൈന്‍ (53), അബ്ദുല്‍ ജാഫര്‍ (68) എന്നിവരും 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥികളുമാണ് അറസ്റ്റിലായത്.

കോഴിക്കട തൊഴിലാളിയായ അച്ഛനും മാനസിക വെല്ലുവിളി നേരിടുന്ന അമ്മയ്ക്കുമൊപ്പം തേങ്ങാപ്പട്ടണത്തെ വാടകവീട്ടിലാണ് കുട്ടി താമസിക്കുന്നത്. ലോക്ഡൗണില്‍ അച്ഛന് തൊഴില്‍ നഷ്ടപ്പെട്ടതോടെ കുടുംബം പട്ടിണിയിലായി. ഇതേത്തുടർന്ന് അയല്‍പക്കത്തെ വീടുകളിലെത്തിയ കുട്ടിയെ പ്രതികള്‍ സഹായങ്ങള്‍ നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ചിലര്‍  ശാരീരികമായി വേദനിപ്പിക്കുന്നതായി രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് കുട്ടി അച്ഛനോട് പറഞ്ഞു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി മനസ്സിലായത്. ജില്ലാ എസ്പിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളായ കുട്ടികളെ തിരുനെല്‍വേലി ജുവനൈല്‍ ഹോമിൽ അടച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT