India

വീടിന്റെ രണ്ടാം നിലയില്‍ ഡ്രൈവിങ് പഠിച്ചു; കാര്‍ താഴെവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം 

പതിനെട്ടുകാരിയായ യമുന കുനൂര്‍ പ്രോവിഡന്‍സ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഊട്ടി: വീടിന്റെ രണ്ടാം നിലയില്‍ ഡ്രൈവിങ് പഠിച്ച കോളജ് വിദ്യാര്‍ത്ഥിനി കാര്‍ താഴേക്ക് വീണ് മരിച്ചു. കുനൂര്‍ റേലി കോമ്പൗണ്ടില്‍ മുരുകേശന്‍-തവമണി ദമ്പതികളുടെ മകള്‍ യമുനയാണ് മരിച്ചത്. പതിനെട്ടുകാരിയായ യമുന കുനൂര്‍ പ്രോവിഡന്‍സ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. 

വീടിന്റെ മുകളിലെ പാര്‍ക്കിങ് ഏര്യയിലാണ് കാര്‍ നിര്‍ത്തിയിടാറ്. കുറച്ചുദിവസമായി യമുന ഇവിടെ ഡ്രൈവിങ് പരിശീലിച്ച് വരികയായിരുന്നു. ഞായറാഴ്ച വൈകുന്നേരം കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഗിയര്‍ മാറി റിവേഴ്‌സ് വീഴുകയായിരുന്നു.ഇതറിയാതെ ആക്‌സിലേറ്ററമര്‍ത്തിയപ്പോള്‍ കാര്‍ പിന്നോട്ട് പായുകയായിരുന്നു. തലകീഴായി താഴേക്ക് വീണ കാറിന്റെ അടിയില്‍പ്പെട്ട് ഗുരുതകമായി പരിക്കേറ്റ യമുനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

SCROLL FOR NEXT