India

വീട് വളഞ്ഞ് പിടികൂടിയ മോഷ്ടാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു; നാല് പേര്‍ കസ്റ്റഡിയില്‍

നിരവധി മോഷണക്കേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയായ ഭോല ഹസ്‌രയാണ് കൊല്ലപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: മോഷണ ശ്രമത്തിനിടെ പിടിക്കപ്പെട്ട ആളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ചിഹുന്തിയ ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട ആള്‍ പിടികിട്ടാപ്പുള്ളിയായ മോഷ്ടാവായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

നിരവധി മോഷണക്കേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയായ ഭോല ഹസ്‌രയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ ഇട്ടതായി പൊലീസ് പറഞ്ഞു. ഇയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നാല് പ്രദേശവാസികള്‍ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

ഭോലയും മറ്റ് മൂന്ന് പേരും ചേര്‍ന്ന് ഒരു വീട്ടില്‍ കയറി മോഷണം നടത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഇവര്‍ കയറിയ വീട് നാട്ടുകാര്‍ വളഞ്ഞ് ഭോലയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടപ്പോള്‍ ഭോലയെ നാട്ടുകാര്‍ പിടികൂടി. ഇയാളെ കൈയില്‍ കിട്ടിയതോടെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT