India

വീട്ടുമുറ്റത്ത് നിന്നും തട്ടിക്കൊണ്ടു പോയ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ചു കൊന്നു

ശനിയാഴ്ചയാണ് വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കുട്ടിയുടെ ജഡം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍  കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്ന് 

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: വീടിന് സമീപം കളിച്ചു കൊണ്ട് നിന്ന ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ചു കൊന്നു. ജയ്പൂരില്‍ നിന്നും 340 കിലോമീറ്റര്‍ അകലെയുള്ള ജലാവറിലാണ് സംഭവം.

വെള്ളിയാഴ്ചയോടെയാണ് സംഭവമുണ്ടായത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ചയാണ് വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കുട്ടിയുടെ ജഡം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍  കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്ന് കണ്ടെത്തി.

വൈകുന്നേരം ആറ് മണിക്ക് അപ്പം കഴിച്ചിട്ട്  മുറ്റത്ത് കളിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നുവെന്നും സന്ധ്യയായിട്ടും കാണാതായതോടെയാണ് അന്വേഷണം ആരംഭിച്ചതെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്  ആറുവയസ്സുകാരിയെ ബലാത്സംഗത്തിന് ശേഷം കൊന്ന് കൃഷിയിടത്തില്‍ തള്ളിയ വാര്‍ത്ത ജലാവറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ കേസിലും ആരെയും ഇതുവരേക്കും അറസ്റ്റ് ചെയ്തിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT