കമല്‍നാഥ് 
India

വീഴ്ത്താന്‍ 24 മണിക്കൂര്‍ മതിയെന്നു ബിജെപി; ചങ്കൂറ്റമുണ്ടെങ്കില്‍ ചെയ്തുകാണിക്കാന്‍ കമല്‍നാഥിന്റെ വെല്ലുവിളി

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഇരുപത്തിനാലു മണിക്കൂര്‍ കൊണ്ട് താഴെയിറക്കാനാവുമെന്ന് ബിജെപി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഇരുപത്തിനാലു മണിക്കൂര്‍ കൊണ്ട് താഴെയിറക്കാനാവുമെന്ന് ബിജെപി. പ്രസംഗിക്കാതെ ധൈര്യമുണ്ടെങ്കില്‍ ചെയ്തുകാണിക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ വെല്ലുവിളി.

നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവയാണ് സര്‍ക്കാരിനെ താഴെയിറക്കാനാവുമെന്ന് പ്രഖ്യാപിച്ചത്. ബിജെപി നേതൃത്വത്തിലെ ഒന്നാമനോ രണ്ടാമനോ പറഞ്ഞാല്‍ ഇരുപത്തിനാലു മണിക്കൂറിനകം സര്‍ക്കാരിനെ വീഴ്ത്തുമെന്ന് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു. 

പ്രസംഗിക്കാതെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍, പ്രതിപക്ഷ നേതാവിന്റെ വാക്കുകളോടു പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. ''നിങ്ങളുടെ നേതാക്കള്‍ക്ക് ബുദ്ധിയുണ്ട്. അതുകൊണ്ടാണ് മധ്യപ്രദേശിലെ സര്‍ക്കാരിനെ താഴെയിറക്കാന്‍ അവര്‍ നിര്‍ദേശം നല്‍കാത്തത്''- കമല്‍നാഥ് പറഞ്ഞു. 

230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 114 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് 109 അംഗങ്ങളുണ്ട്. നാലു സ്വതന്ത്രരുടെയും രണ്ട് എസ്പി അംഗങ്ങളുടെയും ഒരു ബിഎസ്പി അംഗത്തിന്റെയും പിന്തുണയോടെയാണ് കമല്‍നാഥ് ഭരണം നടത്തുന്നത്. 

കര്‍ണാടകയിലെ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വീണതിനു പിന്നാലെയാണ്, നേരിയ ഭൂരിപക്ഷത്തിന് പാര്‍ട്ടി ഭരണം നടത്തുന്ന മധ്യപ്രദേശിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. കര്‍ണാടകയിലേക്കാള്‍ വഷളാണ് മധ്യപ്രദേശിലെ സ്ഥിതിയെന്ന് കഴിഞ്ഞ ദിവസം ഗോപാല്‍ ഭാര്‍ഗവ അഭിപ്രായപ്പെട്ടിരുന്നു. യാതൊരു പ്രത്യയശാസ്ത്ര ഐക്യവുമില്ലാത്ത സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത് എന്നായിരുന്നു ഭാര്‍ഗവയുടെ കുറ്റപ്പെടുത്തല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു

സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം; പൊതു പരീക്ഷാ ടൈംടേബിളും അക്കാദമിക് കലണ്ടറും തയ്യാറാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം