India

വൈകുന്നേരം നടക്കാനിറങ്ങി; സുഹൃത്തിനെ അടിച്ചിട്ടു, പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം, അറസ്റ്റ്

സായാഹ്ന നടത്തിനിറങ്ങിയ പതിനേഴുകാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: സായാഹ്ന നടത്തിനിറങ്ങിയ പതിനേഴുകാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

സുഹൃത്തിന്റെ കൂടെയാണ് പെണ്‍കുട്ടി നടക്കാനിറങ്ങിയത്. വീട്ടില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ പിന്തുടര്‍ന്നെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ അടിച്ചിട്ട ഇവര്‍ പെണ്‍കുട്ടിയുമായി കടന്നു. 

10.30ഓടെ പട്രോളിങ്ങിനെത്തിയ പൊലീസ് സംഘം, കരച്ചില്‍ കേട്ട് നടത്തിയ തെരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയെ രക്ഷിക്കാനായത്. പൊലീസിനെ കണ്ട് മറ്റു മൂന്നുപേരും ഓടിരക്ഷപ്പെട്ടു. പ്രദേശത്തുണ്ടായിരുന്ന നാലാമനെ പൊലീസ് പിടികൂടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും