India

വോട്ടു രശീതി എണ്ണല്‍: പുനപ്പരിശോധനാ ഹര്‍ജികളില്‍ അടുത്തയാഴ്ച വാദം കേള്‍ക്കും

വോട്ടു രശീതി എണ്ണല്‍: പുനപ്പരിശോധനാ ഹര്‍ജികളില്‍ അടുത്തയാഴ്ച വാദം കേള്‍ക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്‍പതു ശതമാനം വോട്ടു രശീതി (വിവിപാറ്റ്) എണ്ണണമെന്ന ഹര്‍ജി തള്ളിയതിനെതിരായ പുനപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രിം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും. ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.

എല്ലാ മണ്ഡലത്തിലും അന്‍പതു ശതമാനം വോട്ടു രശീതി എണ്ണണമെന്ന ആവശ്യവുമായി 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഇത് തള്ളിയ കോടതി ഒരു മണ്ഡലത്തില്‍ അഞ്ച് വോട്ടിങ് യന്ത്രങ്ങളിലെ വിവിപാറ്റ് എണ്ണണമെന്നാണ് ഉത്തരവിട്ടത്. വോട്ടിങ് യന്ത്രത്തിലെ തകരാറുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയത്. 

അന്‍പതു ശതമാനം വോട്ടു രശീതി എണ്ണുകയെന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രിം കോടതിയില്‍ സ്വീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന്‍'; ജനവികാരമെന്ന് മുസ്ലിം ലീഗ്

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് 2' ഉപേക്ഷിച്ചിട്ടില്ല; അപ്ഡേറ്റുമായി സംവിധായകൻ

ബാറ്റില്‍ എഐ ചിപ്പോ? പാക് നിരീക്ഷകന്റെ സംശയത്തിന് വൈഭവിന്റെ മറുപടി, വിഡിയോ

ഇറാനെതിരെ വീണ്ടും സൈനിക നീക്കം?, എണ്ണവില 125 ഡോളര്‍ കടന്നു; നാലുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍, ഇന്ധനവില കൂടുമോ?

ആസ്ത്മയെ പ്രതിരോധിക്കാം, ശീലങ്ങൾ മാറ്റാം ആരോഗ്യത്തോടെയിരിക്കാം

SCROLL FOR NEXT