India

വോട്ട് ചെയ്തവരുടെ വിരല്‍ അരിയുമെന്ന് മാവോവാദികള്‍; തെരഞ്ഞെടുപ്പ് മഷി മായ്ക്കാന്‍ വഴിതേടി ജനങ്ങള്‍

മാവോവാദി ശക്തീകേന്ദ്രമായ എട്ട് മണ്ഡലങ്ങളിലും ഇത്തവണ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: മാവോവാദി ആക്രമണങ്ങള്‍ക്കിടെയാണ് ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. മാവോവാദി ശക്തീകേന്ദ്രമായ എട്ട് മണ്ഡലങ്ങളിലും ഇത്തവണ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇതില്‍ പ്രകോപിതരായി വോട്ട് ചെയ്തവരെ ആക്രമിക്കുമെന്ന് ഭീഷണിമുഴക്കിയിരിക്കുകയാണ് മാവോവാദികള്‍. വോട്ട് ചെയ്തവരുടെ വിരല്‍ അരിയുമെന്നാണ് ഭീഷണി. ഇത് കേട്ട് ഭയന്ന് വിരലില്‍ പതിഞ്ഞ വോട്ടിങ് മഷി മയ്ക്കാനുള്ള തന്ത്രപ്പാടിലാണ് പ്രദേശവാസികള്‍. 

60.62 ശതമാനം പോളിങ് രേഖപ്പെടുത്തിയ ദാന്തേവാഡ ജില്ലയില്‍ നിന്നാണ് ഇങ്ങനൊരു റിപ്പോര്‍ട്ട്. ഇന്ദ്രാവതി നദിയുടെ തീരത്തുള്ള ഏഴ് പോളിങ് ബൂത്തുകള്‍ മാവോവാദി ഭീഷണിയെത്തുടര്‍ന്ന് സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയിരുന്നു. കിലോമീറ്ററുകള്‍ താണ്ടിയാണ് ആളുകള്‍ സമ്മതിദാനം നിര്‍വഹിച്ചത്. ഇവരുടെ വിരലരിയുമെന്നാണ് ഭീഷണി.

18 നിയോജകമണ്ഡലങ്ങളിലായി നടത്തിയ ആദ്യഘട്ട വോട്ടെടുപ്പില്‍ 76.28 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനെക്കാള്‍ ഒരു ശതമാനം അധികമാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT