India

വ്യാജ ബോംബ് ഭീഷണി മുഴക്കി യാത്രക്കാരൻ; വിമാനം 40 മിനുട്ടോളം വൈകി

ജീവനക്കാരുമായുള്ള തർക്കത്തിനിടെ ബോംബ് ഭീഷണി മുഴക്കി യാത്രക്കാരൻ നാടകീയ രം​ഗ​ങ്ങൾ സൃഷ്ടിച്ചപ്പോൾ വിമാനം 40 മിനുട്ടുകളോളം വൈകി

Author : സമകാലിക മലയാളം ഡെസ്ക്

ജയ്‌പൂർ: ജീവനക്കാരുമായുള്ള തർക്കത്തിനിടെ ബോംബ് ഭീഷണി മുഴക്കി യാത്രക്കാരൻ നാടകീയ രം​ഗ​ങ്ങൾ സൃഷ്ടിച്ചപ്പോൾ വിമാനം 40 മിനുട്ടുകളോളം വൈകി. ജയ്പൂരിലെ വിമാനത്താവളത്തിൽ ഞായറാഴ്ച രാവിലെയാ സംഭവം അരങ്ങേറിയത്. യാത്രക്കാരന്റെ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ജയ്‌പൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനമാണ് വൈകിയത്.  ഭീഷണി  മുഴക്കിയ ജയ്‌പൂർ സ്വദേശി ജെ.പി ചൗധരിക്കെതിരെ പൊലീസ് കേസെടുത്തു. സി.ഐ.എസ്.എഫ് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജവഹർ സർക്കിൾ പൊലീസിന് കൈമാറുകയായിരുന്നു. രാവിലെ 10.40ന് പുറപ്പെടേണ്ട വിമാനം 11.23നാണ് പുറപ്പെട്ടത്. 

വിമാനത്തിൽ കയറുന്നതിന് മുൻപുള്ള സുരക്ഷാ പരിശോധനയ്ക്കിടെയാണ് ജീവനക്കാരുമായി ചൗധരി തർക്കത്തിലേർപ്പെട്ടത്. തന്റെ ബാഗിൽ ബോംബുണ്ടെന്ന് ഇയാൾ തർക്കത്തിനിടെ വിളിച്ച് പറഞ്ഞു. തുടർന്ന് സി.ഐ.എസ്.എഫ് സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT