India

ശിവനാണ് പ്രപഞ്ചം; കൈലാസത്തില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെ വിഡിയോ

ശിവനാണ് പ്രപഞ്ചം; കൈലാസത്തില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെ വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൈലാസ യാത്രയുടെ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശിവനാണ് പ്രപഞ്ചം എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

കൈലാസയാത്രയ്ക്കിടെ നേരത്തെ മാനസരോവറില്‍ നിന്നുള്ള ചിത്രങ്ങള്‍ രാഹുല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. തടാകത്തിന്റെ ചിത്രങ്ങളാണ് രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ഇവിടെ വെറുപ്പോ പകയോ ഇല്ലെന്നും ഒന്നും നഷ്ടപ്പെടുത്താതെ എല്ലാം നേടിത്തരുന്ന പ്രശാന്തതയോടെ ഒഴുകുന്ന തടാകമെന്നുമാണ് രാഹുല്‍ മാനസരോവറിനെ വര്‍ണിച്ചത്. 

ചൈനയുമായുള്ള ബന്ധമാണ് രാഹുലിനെ കൈലാസ യാത്രയ്ക്ക് പ്രേരിപ്പിച്ചതെന്നും യാത്രയ്ക്കിടെ രാഹുല്‍ മാംസം കഴിച്ചതായും ബിജെപി ആരോപിച്ചിരുന്നു. ഈ വിവാദങ്ങള്‍ക്കിടയിലാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര പുരോഗമിക്കുന്നത്. ഇക്കഴിഞ്ഞ 31നാണ് രാഹുല്‍ കൈലാസത്തിലേക്ക് യാത്ര പോയത്. ഈ മാസം 12 വരെയായിരിക്കും യാത്ര.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന