India

'ശിവന്റെ വിഗ്രഹം പാലു കുടിക്കുന്നു', പാല്‍പാത്രവുമായി നാട്ടുകാര്‍ ക്ഷേത്രത്തിലേക്ക് ഒഴുകി; ലോക്ക്ഡൗണ്‍ ലംഘനത്തിന് 13 പേര്‍ അറസ്റ്റില്‍ 

ഉത്തര്‍പ്രദേശ് പ്രതാപ്ഗഡിലെ ഷംഷെര്‍ഗഞ്ച് മേഖലയിലെ ശിവ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങള്‍ പരന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ശിവന്റെ വിഗ്രഹം പാലു കുടിക്കുന്നു എന്ന പ്രചാരണത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടി. സംഭവത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചതിന് 13 പേരെ അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശ് പ്രതാപ്ഗഡിലെ ഷംഷെര്‍ഗഞ്ച് മേഖലയിലെ ശിവ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങള്‍ പരന്നത്. പ്രദേശവാസിയായ രാജേഷ് കൗശല്‍ എന്നയാളാണ് ഞായറാഴ്ച പ്രചാരണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ക്ഷേത്രത്തിലെ ശിവ വിഗ്രഹം പാലു കുടിക്കുന്നു എന്നായിരുന്നു പ്രചാരണം. ഇത് വിശ്വസിച്ച് പ്രദേശവാസികള്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടി. ഒരു ഗ്ലാസ് പാലുമായാണ് ജനങ്ങള്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ പൊലീസ് പ്രയാസപ്പെട്ടു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച സംഭവത്തില്‍ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് 13 പേരെ കണ്ടെത്തിയത്. പാലുമായി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയ മറ്റുളളവരെ കണ്ടെത്താനുളള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.  ഇത്തരത്തിലുളള അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് പൊലീസ് നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞാഴ്ച പ്രദേശത്ത് ആറു പേര്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം