ഭോപ്പാല്‍: ഭോപ്പാല്‍: മഹാശിവരാത്രി ഉത്സവത്തിനോട് അനുബന്ധിച്ച് വിതരണം ചെയ്ത പ്രദസാദം കഴിച്ച 1500 പേര്‍ അവശനിലയില്‍. 300 ഓളം പേര്‍ ഇതിനകം ചികിത്സ തേടി. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം.
ഭര്‍വാനിയിലെ ഒരു ആശ്രമത്തില്‍ നടന്ന ഉത്സവത്തിനിടെ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പലര്‍ക്കും കടുത്ത വയറുവേദനയും ചര്‍ദ്ദിയും ഉണ്ടായി. ഏഴുഗ്രാമങ്ങളില്‍ ഉള്ളവര്‍ക്കാഅ് ശാരിരിക അസ്വസ്ഥതയുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇവരെയെല്ലാം സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആളുകളെ സ്വകാര്യവാഹനങ്ങളിലും ട്രാക്റ്ററുകളിലും പിക്അപ് വാഹനങ്ങളിലുമാണ് ആശുപത്രിയിലെത്തിച്ചത്.
അടിയന്തര സാഹചര്യം പരിഗണിച്ച് കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചതായും രോഗികളായി എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ തേജസ്വി എസ് നായിക് പറഞ്ഞു.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യ കുറവ് അടിയന്തിര ചികിത്സ നല്‍കുന്നതിന് പ്രയാസമാകുന്നുണ്ട്. ടെന്റുകള്‍ കെട്ടിയാണ് ആളുകള്‍ക്ക് അടിയന്തിര ചികിത്സ നല്‍കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates