India

ശ്രീന​ഗറിൽ തീവ്രവാദി ആക്രമണം; രണ്ട് ബിഎസ്എഫ് ജവാൻമാർക്ക് വീരമൃത്യു

ശ്രീന​ഗറിൽ തീവ്രവാദി ആക്രമണം; രണ്ട് ബിഎസ്എഫ് ജവാൻമാർക്ക് വീരമൃത്യു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിലുണ്ടായ തീവ്രവാദി അക്രമണത്തിൽ രണ്ട് ബിഎസ്എഫ് ജവാൻമാർക്ക് വീരമൃത്യു. സൗര മേഖലയിൽ പിക്കറ്റ് ഡ്യൂട്ടിയിലുള്ള ജവാൻമാരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. 

കടയില്‍ സാധനങ്ങൾ വാങ്ങാനെത്തിയ ജവാന്മാർക്ക് നേരെ ബൈക്കുകളിലെത്തിയ തീവ്രവാദികള്‍ വെടിയുതിർക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിൽ ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ സൈന്യം തുടരുകയാണ്. അക്രമണത്തിന് ശേഷം സംഭവ സ്ഥലത്തു നിന്ന് ജവാൻമാരുടെ തോക്കുകൾ കൈക്കലാക്കിയാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്.

കഴിഞ്ഞ ആഴ്ചയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു കേണലടക്കം ഏഴോളം ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായി ഹിസ്ബുൾ മുജാഹീദീൻ തലവൻ റിയാസ്ശ്രീ നായ്കൂ അടക്കമുള്ളവരെ സൈന്യം വധിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT