India

ശ്രീരാമ പ്രതിമയിലെ ആവനാഴിയിലെ അമ്പ് ഷിയയുടെ വക

ഇതിനായി പത്ത് വെള്ളി അസ്ത്രങ്ങളാണ് ബോര്‍ഡ് നല്‍കുക.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: അയോധ്യയില്‍ പണി കഴിപ്പിക്കാനിരിക്കുന്ന ശ്രീരമന്റെ 100 അടി ഉയരമുള്ള പ്രതിയ്ക്കു വേണ്ടി വെള്ളിയില്‍ നിര്‍മ്മിച്ച അസ്ത്രങ്ങള്‍ നല്‍കുമെന്ന് 
ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ്. ഇതിനായി പത്ത് വെള്ളി അസ്ത്രങ്ങളാണ് ബോര്‍ഡ് നല്‍കുക.

ശ്രീരാമനോടുള്ള ആദരസൂചകമായാണ് പ്രതിമയുടെ ഭാഗമായ ആവനാഴിയില്‍ സ്ഥാപിക്കാനുള്ള അസ്ത്രങ്ങള്‍ സമര്‍പ്പിക്കുന്നതെന്ന് ഷിയ വഖഫ് ബോര്‍ഡ് വ്യക്തമാക്കി. ശ്രീരാമന്റെ പ്രതിമ നിര്‍മ്മിക്കാനുള്ള യുപി സര്‍ക്കാരിന്റെ നീക്കം പ്രശംസനീയമാണെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസിം റ്വിസി പറഞ്ഞു. 

ശ്രീരാമന്റെ പ്രതിമ വരുന്നതോടുകൂടി ഉത്തര്‍പ്രദേശ് ലോക ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടുമെന്നും അദ്ദേഹം യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ പറഞ്ഞു. അയോധ്യയിലെ നവാബുമാര്‍ എല്ലായ്‌പ്പോഴും ഇവിടുത്തെ ക്ഷേത്രങ്ങളെ ബഹുമാനിച്ചിരുന്നു- അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യൻ കുതിപ്പ്, നീറ്റിൽ പഴുതടച്ച് കേന്ദ്രം, തീവ്രമഴ തുടരും... ഇന്നത്തെ 5 പ്ര​ധാന വാർത്തകൾ

RCF Recruitment: പ്രതിമാസം ₹60,000 സ്റ്റൈപ്പൻഡോടെ ജോലി; ആർ.സി.എഫിൽ 94 ട്രെയിനി ഒഴിവുകൾ

16 വർഷങ്ങൾക്ക് ശേഷം വീണ്ടും നാല്‌വർ സംഘം; 'പാതിരാക്കുറുക്കൻ' സെപ്റ്റംബറിൽ

റെയില്‍വേ പൊലീസിന് പിന്നാലെ കേരള പൊലീസും; വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്