India

സംശയാസ്പദമായ സാഹചര്യത്തില്‍ ബാഗ്; പത്താന്‍കോട്ടിലെ സുരക്ഷ ശക്തമാക്കി

അഞ്ച് ഷര്‍ട്ടും രണ്ട് ട്രൗസറുകളും ഉണ്ടായിരുന്ന ബാഗില്‍ ജമ്മു എന്ന് എഴുതിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സംശയാസ്പതമായ സാഹചര്യത്തില്‍ പത്താന്‍കോട്ട് വ്യോമസേന താവളത്തിന് സമീപം ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ഞായറാഴ്ച രാത്രിയായിരുന്നു മാമൂണ്‍ മിലിറ്ററി സ്റ്റേഷന് സമീപം ബാഗ് ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. 

പ്രദേശവാസി വിവരമറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. അഞ്ച് ഷര്‍ട്ടും രണ്ട് ട്രൗസറുകളും ഉണ്ടായിരുന്ന ബാഗില്‍ ജമ്മു എന്ന് എഴുതിയിരുന്നു. 

ഈ മാസം ആദ്യവും രണ്ട് ബാഗുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പത്താന്‍കോട്ട് വ്യോമസേന താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. അന്ന് മൊബൈല്‍ ടവര്‍ ബാറ്ററികളായിരുന്നു ബാഗില്‍ നിന്നും കണ്ടെടുത്തത്. 

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരവാദി ആക്രമണത്തില്‍ ഏഴ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT