ചെന്നൈ: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ ഉത്തേജന പാക്കേജ് കൊണ്ട് ഒരു ഗുണവുമില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായ വരുമാന നഷ്ടം നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് പണം നല്‍കാന്‍ കേന്ദ്രം തയ്യാറാവണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന എക്‌സ്പ്രഷന്‍സ് പരമ്പരയില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്ളയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ സഹായിക്കാന്‍ കേന്ദ്രം തയ്യാറാവണം. കോവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ ധനസഹായം കേന്ദ്രം അടിയന്തരമായി പ്രഖ്യാപിക്കണം. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനവും കേന്ദ്രവും ഒരുമിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് വരുമാനത്തില്‍ 30 ശതമാനത്തിന്റെ ഇടിവുണ്ടായതായും ഗെലോട്ട് പറഞ്ഞു.
കോവിഡ് വ്യാപനത്തില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന ഒരു കൂട്ടരാണ് കര്‍ഷകര്‍. കാര്‍ഷിക കടം എഴുതി തളളാന്‍ കേന്ദ്രം തയ്യാറാവണം. ഇതിന് പുറമേ തിരിച്ചടവ് മുടങ്ങിയ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വായ്പയും എഴുതി തളളണം. അത് മേഖലയ്ക്ക് വലിയ ആശ്വാസമാകും. വായ്പകളുടെ പലിശനിരക്ക് കുറയ്ക്കാനും കേന്ദ്രം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. ഇതിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ ശ്രമിക്കരുത്.
ഭാവിയില്‍ കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ പോകുന്നത് എന്ന് അറിയാന്‍ സംസ്ഥാനങ്ങള്‍ക്ക് ആകാംക്ഷയുണ്ട്. സംസ്ഥാനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കാന്‍ പോകുന്ന പദ്ധതികള്‍ പങ്കുവെയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉടന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates