India

സഖ്യസര്‍ക്കാര്‍ വീണു; 'ജനാധിപത്യത്തിന്റെ വിജയം';സര്‍ക്കാര്‍ രൂപികരിക്കുമെന്ന് ബിജെപി

കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 99 എം എല്‍ എമാര്‍ വോട്ടുചെയ്തു. 105 പേര്‍ പ്രതികൂലമായും വോട്ടു ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു:  കര്‍ണാടകയിലെ കോണ്‍ഗ്രസ്‌0ജെ ഡി എസ് സര്‍ക്കാര്‍ താഴെവീണു. വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടു. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 99 എം എല്‍ എമാര്‍ വോട്ടുചെയ്തു. 105 പേര്‍ പ്രതികൂലമായും വോട്ടു ചെയ്തു. 204 എം എല്‍ എമാരാണ് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തത്.

പതിനാറ് കോണ്‍ഗ്രസ് ജെ ഡി എസ് എം എല്‍ എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. തുടര്‍ന്ന് സര്‍ക്കാര്‍ താഴെവീഴാതിരിക്കാന്‍ കോണ്‍ഗ്രസും ജെ ഡി എസും പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു.

<

p> 

എന്നാല്‍ വിമത എം എല്‍ എമാര്‍ നിലപാടില്‍ ഉറച്ചുനിന്നു. രണ്ട് സ്വതന്ത്ര എം എല്‍ എമാരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. എം എല്‍ എമാരുടെ കൂട്ടരാജിക്കു പിന്നില്‍ ബി ജെ പിയാണെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിക്കുകയും ചെയ്തിരുന്നു. 


224 അംഗ നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 118 അംഗങ്ങളാണ് കോണ്‍ഗ്രസ് ജെ ഡി എസ് സഖ്യത്തിനുണ്ടായിരുന്നത്. കോണ്‍ഗ്രസ്78, ജെ ഡി എസ്37, ബി എസ് പി1, നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരംഗം എന്നിങ്ങനെ. ബി ജെ പിക്ക് 105 അംഗങ്ങളുമുണ്ടായിരുന്നു. പതിന്നാലുമാസമാണ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

അഞ്ച് മിനിറ്റിൽ അവക്കാഡോ പേസ്റ്റ് വീട്ടിലുണ്ടാക്കാം, ദോശയ്ക്കൊപ്പവും ടോസ്റ്റിനും അടിപൊളി കോമ്പോ!

ലക്ഷങ്ങള്‍ ലാഭിക്കാം, ഭവന വായ്പയുടെ പലിശഭാരം കുറയ്ക്കാം; ഇതാ ഒരു ഉപായം

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി: കാബിൻ തകർന്നു; ഡ്രൈവർക്ക് പരിക്ക്

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ