India

സര്‍വ്വകക്ഷി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കും

പെയ്ഡ് ന്യൂസ്, മാതൃകാ പെരുമാറ്റച്ചട്ടലംഘനം, വിദ്വേഷ പ്രസംഗങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കമ്മീഷന്റെ വക ബോധവത്കരണവും ചട്ടങ്ങളും നല്‍കുമെന്ന് കമ്മീഷന്‍ അറിയിച്ചു. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും വോട്ടിംഗ് യന്ത്രം സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ്വകക്ഷിയോഗം വിളിക്കുന്നു. ഈ മാസം 27 നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ഏഴ് ദേശീയ പാര്‍ട്ടി പ്രതിനിധികളെയും 51 പ്രാദേശിക പാര്‍ട്ടി പ്രതിനിധികളെയുമാണ് യോഗത്തില്‍ പങ്കെടുക്കുന്നതിനായി കമ്മീഷന്‍ വിളിച്ചിട്ടുള്ളത്. 

പെയ്ഡ് ന്യൂസ്, മാതൃകാ പെരുമാറ്റച്ചട്ടലംഘനം, വിദ്വേഷ പ്രസംഗങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കമ്മീഷന്റെ വക ബോധവത്കരണവും ചട്ടങ്ങളും നല്‍കുമെന്ന് കമ്മീഷന്‍ അറിയിച്ചു. 

വോട്ടിംഗ് യന്ത്രത്തില്‍ വ്യാപകമായി തിരിമറി കാണിക്കുന്നുവെന്ന ആക്ഷേപം പ്രതിപക്ഷ കക്ഷികള്‍ക്കുണ്ട്. അതേസമയം ഈ ആരോപണത്തെ കഴിഞ്ഞ വര്‍ഷം നടത്തിയ വോട്ടിംഗ് യന്ത്രം ചാലഞ്ചില്‍ ആര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന വാദം കൊണ്ടാവും കമ്മീഷന്‍ നേരിടുക. കഴിഞ്ഞ വര്‍ഷം ഇതേ പരാതിയുണ്ടായതിനെ തുടര്‍ന്നാണ് വോട്ട് ചെയ്തു കഴിയുമ്പോള്‍ സ്ലിപ് കിട്ടുന്ന രീതി കമ്മീഷന്‍ ഏര്‍പ്പെടുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT