India

സഹോദരന്‍മാര്‍ അനുജത്തിയെ പീഡിപ്പിച്ച് കൊന്നു;  അമ്മ മൃതദേഹം കുഴിച്ചിട്ടു; ക്രൂരത; അറസ്റ്റ് 

പെണ്‍കുട്ടിയുടെ  തന്റെ ആണ്‍മക്കള്‍ മകളെ പീഡിപ്പിച്ചതായും പീഡനത്തിനിടയില്‍ ശ്വാസം

സമകാലിക മലയാളം ഡെസ്ക്

ലക്ഷ്മിപുര്‍: ആറുവയസുകാരിയെ സ്വന്തം സഹോദരന്‍മാര്‍ പീഡിപ്പിച്ച് കൊന്നു. ആണ്‍മക്കളെ രക്ഷപെടുത്താന്‍ വേണ്ടി ഏകമകളുടെ മൃതദേഹം അമ്മ തന്നെ കുഴിച്ചിട്ടു.  ഉത്തര്‍പ്രദേശിലെ ലക്ഷ്പുര്‍ ജില്ലയിലാണ് സംഭവം. 

വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് കാണാതാവുകയായിരുന്നു. ഏറെ നേരം തിരഞ്ഞെങ്കിലും മകളെ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചു.  പോലീസ് പെണ്‍കുട്ടിയ്ക്ക് വേണ്ടി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ബുധാനാഴ്ച പുലര്‍ച്ചെ വരെ പെണ്‍കുട്ടിയ്ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തി.

അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് നടുക്കുന്ന സംഭവം അവര്‍ പോലീസിനോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ  തന്റെ ആണ്‍മക്കള്‍ മകളെ പീഡിപ്പിച്ചതായും പീഡനത്തിനിടയില്‍ ശ്വാസം മുട്ടിമരിച്ച മകളെ താനാണ് കുഴിച്ചിട്ടതെന്നും അമ്മ പോലീസില്‍ മൊഴി നല്‍കി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ പോലീസ് വീടിന്റെ 200 മീറ്റര്‍ അകലെ നിന്ന് കുഴിച്ചിട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മിഠായി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ വീടിനകത്തേക്ക് കൂട്ടികൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് സഹോദരന്‍മാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

15 ഉം 12 ഉം വയസ് പ്രായമുള്ള ഇരുവരും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ്. അമ്മയെയും ആണ്‍മക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പോക്‌സോ, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മൂവര്‍ക്കും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT