India

സിആര്‍ പാട്ടീല്‍ ഗുജറാത്ത് ബിജെപി അധ്യക്ഷന്‍

ഗുജറാത്തിലെ പാര്‍ട്ടിയുടെ ജനകീയ മുഖമാണ് സിആര്‍ പാട്ടീല്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഗുജറാത്തില്‍ ബിജെപിക്ക് പുതിയ പ്രസിഡന്റ്. ലോക്‌സഭാ അംഗമായ സിആര്‍ പാട്ടിലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതായി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ അറിയിച്ചു. 

ജിതേന്ദ്രഭായ് വാഘാനിയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ഗുജറാത്തിലെ നവ്‌സാരി മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്  സിആര്‍ പാട്ടീല്‍. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതലയും പട്ടീല്‍ നിര്‍വഹിച്ചിരുന്നു. 
ഗുജറാത്തില്‍ ഏറെ ജനസ്വാധീനമുള്ള നേതാക്കളില്‍ ഒരാളാണ് പാട്ടീല്‍. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞടുപ്പുകളിലും ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിലധികമായിരുന്നു. മോദിയും അമിത്ഷായും കഴിഞ്ഞാല്‍ വോട്ടെടുപ്പില്‍ ഗുജറാത്തില്‍ ഏറ്റവും വലിയ വിജയം നേടിയത് പാട്ടീലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT