India

സിഖ് ആരാധനാലയത്തിന് നേരെ ബോംബേറ്;  മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 10 പേര്‍ക്ക് പരിക്ക്

അമൃത്സറിലെ രാജ്‌സാന്‍സിയിലെ സിഖ് ആരാധനാലയത്തിന് നേരെ അജ്ഞാതര്‍ നടത്തിയ ബോംബേറില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. 

Author : സമകാലിക മലയാളം ഡെസ്ക്

 അമൃത്സര്‍: അമൃത്സറിലെ രാജ്‌സാന്‍സിയിലെ സിഖ് ആരാധനാലയത്തിന് നേരെ അജ്ഞാതര്‍ നടത്തിയ ബോംബേറില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച ദിവസം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താനെത്തിയവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം ബോംബെറിഞ്ഞ ശേഷം കടന്നു കളയുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

'നിരാങ്കരി ഭവനി'ല്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നവര്‍ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതോടെ ചിതറിയോടിയെങ്കിലും എല്ലാവര്‍ക്കും രക്ഷപെടാനായില്ലെന്നാണ്
പൊലീസ് പറയുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!