India

സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: സൂത്രധാരന്‍ പിടിയില്‍

ഡല്‍ഹി രാജേന്ദ്ര നഗറില്‍ കോച്ചിങ് സെന്റര്‍ നടത്തുന്ന വിക്കിലാണ് പിടിലിയായത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലെ സൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി രാജേന്ദ്ര നഗറില്‍ കോച്ചിങ് സെന്റര്‍ നടത്തുന്ന വിക്കിലാണ് പിടിലിയായത്. 

രാജേന്ദ്രനഗറില്‍ വിക്കിയുടെ ഉടമസ്ഥതയിലുള്ള പരിശീലന കേന്ദ്രത്തില്‍ കണക്കും ഇക്കണോമിക്‌സും പഠിപ്പിച്ചിരുന്നു. ഈ രണ്ടു വിഷയങ്ങളുടെ ചോദ്യക്കടലാസാണ് ചോര്‍ന്നത്. ഇതിനെത്തുടര്‍ന്ന് ഈ രണ്ടു പരീക്ഷകളും റദ്ദാക്കിയിരുന്നു. 

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം പരിശീലന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടന്നിരുന്നു.

വിക്കിയുടെ കേന്ദ്രത്തില്‍നിന്നാണ് ചോദ്യക്കടലാസ് ചോര്‍ന്നതെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 23ന് സിബിഎസ്ഇക്ക് ഊമക്കത്ത് ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിക്കിയെ അറസ്റ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും