പ്രതീകാത്മക ചിത്രം 
India

സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷ റദ്ദാക്കണം; ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തണം, സുപ്രീംകോടതിയില്‍ ഹര്‍ജി

ഇന്റേണല്‍ മാര്‍ക്കിന്റെയും ഇതുവരെ നടത്തിയ പരീക്ഷകള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തണം എന്നാണ്  ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ജൂലൈ ഒന്നുമുതല്‍ 15വരെ നടക്കാനിരിക്കുന്ന പരീക്ഷ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ റദ്ദാക്കണം എന്നാണ് ആവശ്യം.

ഇന്റേണല്‍ മാര്‍ക്കിന്റെയും ഇതുവരെ നടത്തിയ പരീക്ഷകള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തണം എന്നാണ് ഒരുവിഭാഗം രക്ഷകര്‍ത്താക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൊറോണ വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കെത്തുന്നത് ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് രോഗം പകരുന്നത് കാരണമാകുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിയില്‍ കോടതി നിലപാട് വ്യക്തമാക്കുന്നതുവരെ തീയതി സ്റ്റേ ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുള്ള 250 സ്‌കൂളുകളിലെ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ സിബിഎസ്ഇ റദ്ദാക്കുകയും ഇന്റേര്‍ണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

9,11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂളുകള്‍ നടത്തിയ മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ സിബിഎസ്ഇ നിര്‍ദേശം നല്‍കിയിരുന്നെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; കേസ് രജിസ്റ്റര്‍ ചെയ്യും

അടിമുടി വിറപ്പിച്ച് ജപ്പാന്‍, 32 റണ്‍സില്‍ വീഴ്ത്തിയത് 4 വിക്കറ്റുകള്‍; ഇന്ത്യക്ക് 2 റണ്‍സ് ജയം!

'മലയാള സിനിമയെ പ്രൊമോട്ട് ചെയ്യാനാണോ രാജുവേട്ടൻ അന്യഭാഷകളിൽ അഭിനയിക്കുന്നത് ?'; തുടർ പരാജയങ്ങൾക്ക് പിന്നാലെ ആരാധകർ

കർണ്ണനായി രാഘവ ലോറൻസ്; 150 കോടി ബജറ്റിൽ ‘മഹാവീർ കർണ്ണ’

Asian Games 2026 ആദ്യ സ്വര്‍ണം 'ലങ്കാ ദഹനത്തിലൂടെ'! വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം