India

സിബിഎസ്ഇ പരീക്ഷയിൽ തീരുമാനം ഉടൻ : കേന്ദ്രം സുപ്രീംകോടതിയിൽ നിലപാട് അറിയിക്കും

വിദ്യാർത്ഥികളുടെ ആശങ്ക മനസ്സിലാക്കുന്നുവെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സിബിഎസ് ഇ - പ്ലസ്ടു പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകും.  പരീക്ഷ നടത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാനായി വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചതായും, തീരുമാനം ഉടൻ അറിയിക്കുമെന്നും സിബിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചു. ഇന്ന് വൈകീട്ട് വരെയാണ് നിലപാട് അറിയിക്കാൻ സമയം തേടിയിട്ടുള്ളത്.

ഇതേത്തുടർന്ന് കേസ് സുപ്രീംകോടതി നാളെ പരി​ഗണിക്കും. നാളെ ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് ഹർജി കോടതി പരി​ഗണിക്കുക. വിദ്യാർത്ഥികളുടെ ആശങ്ക മനസ്സിലാക്കുന്നതായി കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലൊഴികെ രാജ്യത്തെ മുഴുവന്‍ സ്ഥലങ്ങളിലും സിബിഎസ്ഇ പ്ലസ് ടു പരീക്ഷകള്‍ മാത്രമാണ് ശേഷിക്കുന്നത്. ജൂലൈ 1-15 തീയതികളില്‍ ഇവ നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് പടരുന്നത് ചൂണ്ടിക്കാട്ടി  പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT