ഫോട്ടോ: ബിപി ദീപു/എക്‌സ്പ്രസ്‌ 
India

സുധാകര്‍ റെഡ്ഡി സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നു 

സുധാകര്‍ റെഡ്ഡി സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിയുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയുന്നതിനുള്ള അപേക്ഷ അദ്ദേഹം പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റിനും ദേശീയ എക്‌സിക്യൂട്ടിവിനും നല്‍കിയതായാണ് റിപ്പോര്‍ട്ട്. കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷം കൂടിയുള്ളപ്പോഴാണ് റെഡ്ഡി സ്ഥാനമൊഴിയാനൊരുങ്ങുന്നത്.

2021 വരെയാണ് സുധാകര്‍ റെഡ്ഡിയുടെ കാലാവധി. അതുവരെ പദവിയില്‍ തുടരാന്‍ കേന്ദ്ര സെക്രട്ടേറിയറ്റും ദേശീയ എക്‌സിക്യൂട്ടിവും റെഡ്ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ റെഡ്ഡി രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായാണ് സൂചനകള്‍. റെഡ്ഡി വഴങ്ങാത്ത പക്ഷം പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ സിപിഐ ദേശീയ കൗണ്‍സില്‍ അടുത്ത മാസം യോഗംചേരും.

പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗത്തെയാണ് സാധാരണഗതിയില്‍ സിപിഐ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുക. ഡി രാജ, ഷമീം ഫൈസി, അതുല്‍കുമാര്‍ അഞ്ജാന്‍, അമര്‍ജിത് കൗര്‍, രാമേന്ദ്ര കുമാര്‍, ഡോ. കെ നാരായണ, കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, ഡോ. ബികെ കാംഗോ, പല്ലബ് സെന്‍ ഗുപ്ത എന്നിവരാണ് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം