India

സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍; രാമജന്മഭൂമി  ഭൂപടവും രേഖകളും കീറിയെറിഞ്ഞ് അഭിഭാഷകന്‍

അയോധ്യ രാമന്റെ ജന്മസ്ഥലമെന്നു തെളിയിക്കുന്നതിന് രേഖയായി ഹിന്ദുമഹാ സഭ നല്‍കിയ പുസ്തകവും ധവാന്‍ വലിച്ചുകീറി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യാ ഭൂമി തര്‍ക്ക കേസ് വാദം കേള്‍ക്കലിന്റെ അവസാന ദിനം സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. രാമജന്മഭൂമിയുടേതെന്ന് അവകാശപ്പെട്ട് ഹിന്ദു മഹാസഭ നല്‍കിയ ഭൂപടം സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ കീറിയെറിഞ്ഞു. അയോധ്യ രാമന്റെ ജന്മസ്ഥലമെന്നു തെളിയിക്കുന്നതിന് രേഖയായി ഹിന്ദുമഹാ സഭ നല്‍കിയ പുസ്തകവും ധവാന്‍ വലിച്ചുകീറി.

അയോധ്യ റീവിസിറ്റഡ് എന്ന പുസ്തകമാണ്, അയോധ്യ രാമജന്മഭൂമിയാണെന്നതിനു തെളിവായി ഹിന്ദുമഹാസഭ ഹാജരാക്കിയത്. ഇതിനെ ധവാന്‍ എതിര്‍ത്തു. രാമജന്മഭൂമിയുടെ ഭൂപകടവും മഹാസഭയുടെ അഭിഭാഷകന്‍ കൈമാറി. ഇതു രണ്ടും കോടതി മുറിയില്‍ വച്ച് സീനിയര്‍ അഭിഭാഷകനായ ധവാന്‍ കീറിയെറിയുകയായിരുന്നു. താങ്കള്‍ക്ക് ഇനിയും അതു കീറാവുന്നതേയുള്ളൂ എന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇതിനോടു പ്രതികരിച്ചത്.

ഇന്നു വൈകിട്ട് അഞ്ചുമണിയോടെ കേസില്‍ വാദം കേള്‍ക്കല്‍ അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. വാദം അവതിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇക്കാര്യം അറിയിച്ചത്. മതിയായി എന്നായിരുന്നു, പുതിയ അപേക്ഷയോട് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. 

നേരത്തെ ഒക്ടോബര്‍ പതിനേഴു വരെ കേസില്‍ വാദം കേള്‍ക്കുമെന്നായിരുന്നു സുപ്രീം കോടതി അറിയിച്ചിരുന്നത്. അടുത്ത മാസം പതിനേഴിനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നത്. അതിനു മുമ്പായി കേസില്‍ വിധി പറയും.

അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി മൂന്നു കക്ഷികള്‍ക്കുമായി വിഭജിച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT