India

സുപ്രീം കോടതിയില്‍ വീണ്ടും സീനിയോറിറ്റി തര്‍ക്കം; കൊളീജിയം തീരുമാനത്തിനെതിരെ ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ ചൗളിന്റെ കത്ത്

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സുപ്രീം കോടതി ജഡ്ജിയായി നിമയിക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശയ്‌ക്കെതിരെയാണ് കത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  സുപ്രീം കോടതി ജഡ്ജി നിയമനത്തില്‍ സീനിയോറിറ്റി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയിക്ക് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ കത്ത് നല്‍കി. ഇത് രണ്ടാം തവണയാണ് സഞ്ജയ് കിഷന്‍ കൗള്‍ സമാനമായ ആവശ്യം ഉന്നയിച്ച് കത്ത് നല്‍ കുന്നത്‌. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സുപ്രീം കോടതി ജഡ്ജിയായി നിമയിക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശയ്‌ക്കെതിരെയാണ് കത്ത്. 

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെതിരെയാണ് വീണ്ടും സഞ്ജയ് കിഷന്‍ കൗള്‍ കത്ത് നല്‍കിയിരിക്കുന്നത്. ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുമ്പോള്‍ പ്രധാനമായും പരിഗണിക്കേണ്ടത് സീനിയോറിറ്റിയാണെന്നും സീനിയോറിറ്റി പരിഗണിക്കാതെ ജൂനിയര്‍മാരായ ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നത് ശരിയല്ലെന്നും കത്തില്‍ പറയുന്നു. പല സീനിയര്‍ ജഡ്ജിമാരും ഇപ്പോഴും സ്ഥാനക്കയറ്റം ലഭിക്കാതെ ഇരിക്കുകയാണ്. അവരെ പരിഗണിക്കാതെ മറ്റുള്ളവരെ നിയമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു.

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ കഴിവിലും പ്രാപ്തിയിലു തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. സുപ്രീം കോടതി ജഡ്ജിയാകാനുള്ള യോഗ്യതയുമുണ്ട്. എന്നാല്‍ കഴിവും പ്രാപ്തിയും മാത്രമല്ല സീനിയോറിറ്റിയും പരിഗണിക്കമെന്നാണ് ആവശ്യം. സമാനമായ ആവശ്യം ഉന്നയിച്ച് നേരത്തെ നല്‍കിയ കത്ത് കൊളീജിയം അവഗണിക്കുകയാണ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മജയ്ക്ക് 'കൈ' കൊടുക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനോ...?; സൈബറിടത്തില്‍ രാഹുലിനായി മുറവിളി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുക്കാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി; ചാക്കില്‍ കെട്ടി ഡാമില്‍ തള്ളി; 20കാരന്‍ അറസ്റ്റില്‍

'രാവണൻ കമ്യൂണിസ്റ്റ് നേതാവിനെപ്പോലെ, രാമൻ സാധാരണക്കാരനും'; രാമായണയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് നിതീഷ് ഭരദ്വാജ്

'സോളോ യാത്രകളാണ് എനിക്കിഷ്ടം, ഓഫ്ബീറ്റായ വളരെ ശാന്തമായ സ്ഥലങ്ങളാണ് ഞാൻ തിരഞ്ഞെടുക്കാറ്'; നിത്യ മേനോൻ പറയുന്നു

രാത്രിയില്‍ ഒറ്റയ്ക്ക് ധൈര്യമായി ഇറങ്ങി നടക്കാം; ലോകത്ത് ഈ രാജ്യങ്ങള്‍ സുരക്ഷിതം