India

സുഷമ സ്വരാജിനെ തല്ലാന്‍ ഭര്‍ത്താവിനെ ഉപദേശിച്ച് ബിജെപി അനുഭാവി; ഭാര്യയോട് തനിക്ക് ബഹുമാനമാണെന്ന് സ്വരാജ്

മുസ്ലിംപ്രീണനം നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ തന്നെ സുഷമയ്‌ക്കെതിരെ വ്യാപക സൈബര്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഭാര്യയോട് തനിക്ക് ബഹുമാനമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വാനോളം പുകഴ്ത്തി ഭര്‍ത്താവ് സ്വരാജ് കൗശലിന്റെ ട്വീറ്റ്. മുസ്ലിംപ്രീണനം നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ തന്നെ സുഷമയ്‌ക്കെതിരെ വ്യാപക സൈബര്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഭാര്യയോട് തനിക്ക് ബഹുമാനമാണ് എന്നും അവരോട് കടുത്ത ആരാധനയാണ് എന്നും അദ്ദേഹം പോസ്റ്റ് ചെയ്തത്. 


മിശ്രവിവാഹിതരായ ദമ്പതിമാര്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിച്ച വിഷയത്തിലാണ് സുഷമ മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സൈബര്‍ ആക്രമണം നടത്തിയത്.  സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന സ്വരാജ് കൗശല്‍ മിസോറാം ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം