India

സെക്‌സ് സിഡിയൊക്കെ കണ്ടു, പക്ഷേ പ്രകടന പത്രിക എവിടെ? ബിജെപിയെ ട്രോളി ഹര്‍ദിക് പട്ടേല്‍

സെക്‌സ് സിഡി നിര്‍മിക്കുന്ന തിരക്കില്‍ ബിജെപി പ്രകടനപത്രികയുണ്ടാക്കാന്‍ മറന്നുപോയെന്ന് ഹര്‍ദിക് പട്ടേല്‍

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ പ്രകടന പത്രികയില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിക്കു നേരെ കടുത്ത വിമര്‍ശനവുമായി പട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍. സെക്‌സ് സിഡി നിര്‍മിക്കുന്ന തിരക്കില്‍ ബിജെപി പ്രകടനപത്രികയുണ്ടാക്കാന്‍ മറന്നുപോയെന്ന് ഹര്‍ദിക് പട്ടേല്‍ പരിഹസിച്ചു. തിരഞ്ഞെടുപ്പിനു തലേന്നാണ് പ്രകടനപത്രികയില്ലാത്തതിന് ബിജെപിയെ പ്രതിരോധത്തിലാക്കി ഹര്‍ദിക് രംഗത്തുവന്നത്. 

ഹിന്ദിയില്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത സന്ദേശത്തിലാണ് ഹര്‍ദിക് പട്ടേല്‍ കടുത്ത പരിഹാസം ഉന്നയിച്ചത്. ഹര്‍ദിക് പട്ടേലുമായി സാമ്യമുള്ളയാള്‍ ഉള്‍പ്പെട്ട ലൈംഗിക സിഡി പുറത്തിറങ്ങിയ സംഭവത്തെ സൂചിപ്പിച്ചാണ് പട്ടേലിന്റെ പരിഹാസം. ഇതിന് പിന്നില്‍ ബിജെപി ആണെന്നു നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. 

നേരത്തേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രകടനപത്രിക ഇല്ലാത്തതിന് ബിജെപിയെ വിമര്‍ശിച്ചിരുന്നു. പ്രകടന പത്രിക പുറത്തിറക്കാതെ ഗുജറാത്തിലെ ജനങ്ങളെ അവഹേളിക്കുകയാണ് ബിജെപി എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തത്. പ്രകടന പത്രികയില്ലാതെയാണ് ആദ്യ ഘട്ടത്തിന്റെ പ്രചാരണം സമാപിച്ചത്. ഗുജറാത്തിന് വേണ്ടി ദര്‍ശനങ്ങളോ ആശയങ്ങളോ അവര്‍ പ്രചരിപ്പിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം പ്രകടന പത്രികയല്ല, ദര്‍ശന രേഖയാണ് പാര്‍ട്ടി പുറത്തിറക്കിയത് എന്നാണ് ബിജെപിയുടെ വാദം. അഞ്ചു വര്‍ഷത്തേക്ക് ചെയ്യാനുള്ള കാര്യങ്ങളല്ല, നയസമീപന രീതിയാണ് ദര്‍ശന രേഖയിലുള്ളതെന്നും പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT