India

സെവാഗും ഗംഭീറും ബിജെപി സ്ഥാനാര്‍ത്ഥികള്‍?; പ്രഖ്യാപനം ഈ ആഴ്ച 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രമുഖ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗിനെയും ഗൗതം ഗംഭീറിനെയും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രമുഖ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗിനെയും ഗൗതം ഗംഭീറിനെയും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവിനെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയാക്കി തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനും ബിജെപിക്ക് പരിപാടിയുണ്ട്. 

ഡല്‍ഹിയിലെ ഏഴു ലോക്‌സഭ മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനുളള തിരക്കിലാണ് ബിജെപി. മാര്‍ച്ച് 10ന് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടേക്കുമെന്നാണ് പാര്‍ട്ടിവ്യത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്ന പേരുകളുടെ കൂട്ടത്തിലാണ് വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും ഉള്‍പ്പെട്ടത്. 

ഈ ആഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ആദ്യഘട്ട വോട്ടെടുപ്പില്‍ ഡല്‍ഹിയെ ഉള്‍പ്പെടുത്തിയാല്‍ ഒരാഴ്ചയ്ക്കകം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ നല്‍കുന്ന സൂചന. വീരേന്ദര്‍ സെവാഗിനും ഗൗതം ഗംഭീറിനും പുറമേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെയും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കാന്‍ ബിജെപിക്ക് പദ്ധതിയുണ്ട്. ഇതിന് പുറമേ മറ്റു ചില പേരുകളും സ്ഥാനാര്‍ത്ഥികളായി ബിജെപി പരിഗണിക്കുന്നുണ്ട്. 

കഴിഞ്ഞ കുറെ നാളുകളായി സെവാഗും ഗംഭീറും ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇരുവരും ഇതുവരെ മത്സരിക്കുന്നതിനുളള താത്പര്യം പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. മുന്‍ കോണ്‍ഗ്രസ് എംപിയുടെ പേരാണ് സ്ഥാനാര്‍ത്ഥിപട്ടികയിലേക്ക് പരിഗണിക്കുന്നവരുടെ പേരുകളുടെ കൂട്ടത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊന്ന്. എന്നാല്‍ ആരാണ് ഇദ്ദേഹം എന്ന കാര്യം വ്യക്തമായിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎൽഎയുമായി അഭിപ്രായഭിന്നത?; രമ്യ ഹരിദാസിന്റെ പിഎ രാജിവെച്ചു

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ശ്രീകൃഷ്ണപുരം ഇരട്ടക്കൊലക്കേസ്; വിരലടയാളം ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ ഹൈക്കോടതി അനുമതി

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ; 21 മുതല്‍ ജിയോ ഓഹരിക്ക് അപേക്ഷിക്കാം; പ്രൈസ് ബാന്‍ഡ് 1065-1119 രൂപ

പട്ടാമ്പിയിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു