India

സൈനിക ക്യാമ്പ് ആക്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു

മ്മു കശ്മീരിലെ സുന്‍ജ്വാനില്‍ സൈനിക ക്യാംപില്‍ കടന്ന രണ്ട് ഭീകരരെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ടുകള്‍. മൂന്ന് പേര്‍ സൈനിക ക്യാംപില്‍ എത്തിയിരുന്നു. ഒരാളെ കൂടി പിടിൂകൂടാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍  

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുന്‍ജ്വാനില്‍ സൈനിക ക്യാംപില്‍ കടന്ന രണ്ട് ഭീകരരെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ടുകള്‍. മൂന്ന് പേര്‍ സൈനിക ക്യാംപില്‍ എത്തിയിരുന്നു. ഒരാളെ കൂടി പിടിൂകൂടാനുണ്ടെന്നാണ് റിപ്പോര്‍്ട്ടുകള്‍

പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ മരിച്ചു. ഒരു സിവിലയന്‍ അടക്കം നാലു പേര്‍ക്ക് പരുക്കേറ്റു. ജെസിഒ എം അഷ്‌റഫ് മിര്‍, മദന്‍ ലാല്‍ എന്നിവരാണു ഭീകരാക്രമണത്തിനിരയായത്. ക്യാംപിലെ കുടുംബ ക്വാര്‍ട്ടേഴ്‌സിലേക്കു കടന്ന ഭീകരര്‍ സൈനികര്‍ക്കും വീട്ടുകാര്‍ക്കും നേരെ വെടിവയ്ക്കുകയായിരുന്നു.

ജയ്‌ഷെ മുഹമ്മദ് ആണ് ആക്രമണം നടത്തിയത് എന്നാണ വിവരം. അഞ്ചോ ആറോ ഭീകരര്‍ ഇന്നലെ രാത്രി സൈനിക ക്യാംപിലേക്കു നുഴഞ്ഞുകയറുകയായിരുന്നു.2013ല്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ വാര്‍ഷിക ദിനമായിരുന്നു വെള്ളിയാഴ്ച. ഇതുമായി ബന്ധപ്പെട്ടായിരിക്കാം ആക്രമണമെന്നാണു സുരക്ഷാ സേനയുടെ നിഗമനം. നിരവധി സ്‌കൂളുകളും ക്വാര്‍ട്ടേഴ്‌സുകളും പ്രവര്‍ത്തിക്കുന്ന സൈനിക ക്യാംപാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

തൊഴിലന്വേഷകര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി ലഭിച്ചേക്കാം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

SCROLL FOR NEXT