India

സോറംതാങ്ക  മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ; താന്‍ലൂയിയ ഉപമുഖ്യമന്ത്രി

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ഐസ്വാള്‍ : മിസോറം മുഖ്യമന്ത്രിയായി മിസോ നാഷണല്‍ ഫ്രണ്ട് അധ്യക്ഷന്‍ സോറംതാങ്ക സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോ ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ. 

താന്‍ലൂയിയ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 74 കാരനായ സോറംതാങ്ക 1998 ലും 2008 ലും മിസോറാം മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ലാല്‍തന്‍ഹാവ്‌ല, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ തുടങ്ങിയവര്‍ പങ്കെടുത്തു. 

10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചാണ് സോറംതാങ്കയുടെ നേതൃത്വത്തിലുള്ള എംഎന്‍എഫ് അധികാരം തിരിച്ചുപിടിച്ചത്. നവംബര്‍ 28 ന് നടന്ന തെരഞ്ഞെടുപ്പില്‍ എംഎന്‍എഫ് ആകെയുള്ള 40 സീറ്റില്‍ 26 സീറ്റ് കരസ്ഥമാക്കി. കോണ്‍ഗ്രസ് അഞ്ചു സീറ്റിലേക്ക് ഒതുക്കപ്പെട്ടപ്പോള്‍, സ്വതന്ത്രര്‍ എട്ടുസീറ്റ് നേടി. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലാല്‍തന്‍ഹാവ്‌ല മല്‍സരിച്ച രണ്ട് സീറ്റിലും പരാജയപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്‍ഫ്യൂഷന്‍ വേണ്ട!, ഇതാ ഒരു പ്ലാന്‍

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോ​ഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്