India

സ്‌കൂള്‍ സ്റ്റോര്‍ റൂമില്‍ ആലിംഗന ബദ്ധരായി പ്രിന്‍സിപ്പലും ടീച്ചറും ; വീഡിയോ വൈറല്‍, നടപടി

പ്രിന്‍സിപ്പലിനെയും ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചറെയും അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : പരിസരം മറന്ന് രണ്ട് അധ്യാപകര്‍ ആലിംഗന ബദ്ധരായി നില്‍ക്കുന്ന വീഡിയോ വൈറലായതോടെ നടപടിയുമായി സ്‌കൂള്‍ അധികൃതര്‍. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രിന്‍സിപ്പലിനെയും ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചറെയും അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. 

കര്‍ണാടക ശിവമോഗയിലെ മാലൂരു ഗ്രാമത്തിലാണ് സംഭവം. മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ സ്‌റ്റോര്‍ റൂമില്‍ വെച്ച് പ്രിന്‍സിപ്പലും ടീച്ചറും ആലിംഗനബദ്ധരാകുകയായിരുന്നു.

ഇതിന്റെ വിഡിയോ ആരോ ജനലിലൂടെ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയുമായിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെ, ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി കര്‍ണാടക റസിഡന്‍ഷ്യല്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സൊസൈറ്റി ഭാരവാഹി നന്ദന്‍കുമാര്‍ ജെ വി അറിയിച്ചു.

സ്‌കൂളില്‍ 250 വിദ്യാര്‍ത്ഥികളും 20 സ്റ്റാഫുകളുമാണുള്ളത്. പ്രിന്‍സിപ്പലിന്റെയും ടീച്ചറുടെയും നടപടി എന്ത് സന്ദേശമാണ് നല്‍കുന്നത് ?. സദാചാര വിരുദ്ധമായ ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ അധികൃതര്‍ വ്യക്തമാക്കി.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം