India

സ്‌കൂള്‍ ബസ് തടഞ്ഞു നിര്‍ത്തി ഇരട്ടക്കുട്ടികളെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയി

സ്‌കൂള്‍ ബസില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വയസുകാരായ ഇരട്ടസഹോദരങ്ങളെ പട്ടാപ്പകല്‍ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി

Author : സമകാലിക മലയാളം ഡെസ്ക്

സ്‌കൂള്‍ ബസില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വയസുകാരായ ഇരട്ടസഹോദരങ്ങളെ പട്ടാപ്പകല്‍ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ ചിത്രക്കൂട്ട് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടക്കുന്നത്. കുട്ടികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. 

ഉച്ചയ്ക്ക് ഒരുമണിയോട് അടുപ്പിച്ചാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. മുഖം മറിച്ചുവെച്ചാണ് അക്രമിസംഘം എത്തിയത്. സ്‌കൂള്‍ ബസ് വരാനിരുന്ന വഴിയിലൂടെ ഇവര്‍ ബൈക്കൊടിച്ച് നീങ്ങുന്നതും, തുടര്‍ന്ന് ബസിനകത്തുകയറി തോക്ക് ചൂണ്ടി കുട്ടികളെ കടത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം.

ചിത്രക്കൂട്ടിലെ സദ്ഗുരു പബ്ലിക് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. അക്രമിസംഘത്തിന്റെ ലക്ഷ്യമെന്താണെന്ന് അന്വേഷിക്കുന്നുണ്ടെന്നും, കുട്ടികള്‍ക്കായുള്ള തിരച്ചില്‍ ശക്തമായി തന്നെ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സംഭവം നടന്ന പ്രദേശത്തെ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം