പ്രതീകാത്മക ചിത്രം 
India

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രധാന അധ്യാപകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; അറസ്റ്റ് 

മാതാപിതാക്കള്‍ സ്‌കൂളിലെത്തി പ്രധാനധ്യാപകനെ മര്‍ദിച്ചശേഷം പൊലീസിന് കൈമാറുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

താനെ: സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രധാനാധ്യാപകന്‍ പിടിയില്‍. മുംബൈയിലെ താനെ ബിവണ്ടിയിലെ സ്വകാര്യ സ്‌കൂളിലെ പ്രധാനധ്യാപകനെതിരെയാണ് വിദ്യാര്‍ഥിനി പീഡന പരാതി നല്‍കിയത്. സംഭവത്തില്‍ പ്രധാനധ്യാപകനായ പ്രമോദ് നായ്കിനെ ബിവണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ചയാണ് അധ്യാപകന്‍ നിരന്തരമായി പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി മാതാപിതാക്കളോട് പറയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി പ്രധാനധ്യാപകനെ മര്‍ദിച്ചശേഷം പൊലീസിന് കൈമാറുകയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി  പ്രമോദ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

SCROLL FOR NEXT