India

സ്ത്രീധനം നല്‍കിയില്ലെങ്കില്‍ വെടിവച്ച് കൊല്ലുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി; ജഡ്ജി വാദം കേട്ടത് അര്‍ധരാത്രിയില്‍; സൈനികന്‍ കസ്റ്റഡിയില്‍

സ്ത്രീധനം നല്‍കിയില്ലെങ്കില്‍ വെടിവച്ച് കൊല്ലുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി; ജഡ്ജി വാദം കേട്ടത് അര്‍ധരാത്രിയില്‍; സൈനികന്‍ കസ്റ്റഡിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സൈനികന്റെ വാദം ജഡ്ജി കേട്ടത് അര്‍ധരാത്രിയില്‍. വാദം കേട്ട ശേഷം ഇയാളെ ജയിലിലേക്കയക്കാതെ ജഡ്ജി സൈനിക കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവുമിട്ടു. ഭുവനേശ്വറിലാണ് സംഭവം. 

സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (എസ്ഡിജെഎം) കോടതി ജഡ്ജി എസ്‌കെ മിശ്രയാണ് അര്‍ധ രാത്രി വാദം കേള്‍ക്കാനായി കോടതിയിലെത്തിയത്. രാത്രി പത്ത് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി വാദം കേള്‍ക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ജഡ്ജി അര്‍ധ രാത്രി 1.30ഓടെ വാദം കേട്ടത്. 

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായും തന്നെ കൊല്ലാന്‍ ശ്രമിച്ചതായും ഭാര്യ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കളില്‍ നിന്ന് പണം കൊണ്ടുവന്നില്ലെങ്കില്‍ വെടിവച്ച് കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യം പരസ്പരം സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും എന്നാല്‍ പിന്നീടും ഭര്‍ത്താവ് പീഡനം തുടര്‍ന്നതായും പരാതിയിലുണ്ട്.  

ഭുവനേശ്വറിലെ നയപള്ളി സ്വദേശിയായ ഇയാളെ ഭാര്യയുടെ പരാതിക്ക് പിന്നാലെ മഹിള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്തു. സ്ത്രീധന നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തായിരുന്നു അറസ്റ്റ്. വ്യാഴാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT