പ്രതീകാത്മക ചിത്രം 
India

സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; ഗര്‍ഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചുകൊന്ന് കനാലില്‍ തള്ളി, ഭര്‍ത്താവ് അറസ്റ്റില്‍

മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍, ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് കമല്‍ സമ്മതിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുസാഫര്‍നഗര്‍: ഗര്‍ഭിണിയായ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കനാലില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം നടന്നത്. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. 

നാല് വര്‍ഷം മുന്‍പാണ് മുപ്പതുകാരിയായ നേഹയെ കമല്‍ എന്നയാള്‍ വിവാഹം കഴിച്ചത്. സ്ത്രീധനത്തെ ചൊല്ലി തുടക്കംമുതല്‍ കമലും കുടുംബവും നേഹയെ ഉപദ്രവിച്ചു വരികയാണെന്ന് യുവതിയുടെ പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍, ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് കമല്‍ സമ്മതിക്കുകയായിരുന്നു. ഗംഗാ കനാലിലാണ് നേഹയുടെ മൃതദേഹം ഉപേക്ഷിച്ചത്. മൃതദേഹത്തിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണന്ന് പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT