India

സ്ത്രീവിരുദ്ധ പരാമര്‍ശം: ലോക്‌സഭയില്‍ മാപ്പു പറഞ്ഞ് അസം ഖാന്‍; അംഗീകരിക്കില്ലെന്ന് രമാദേവി

ബിജെപി എംപി രമാദേവിയോട് ലൈംഗിക ചുവയോടെ സംസാരിച്ച് അധിക്ഷേപിച്ചു എന്ന വിവാദത്തില്‍ ലോക്‌സഭയില്‍ മാപ്പു പറഞ്ഞ് സമാജ്‌വാദി പാര്‍ട്ടി അംഗം അസം ഖാന്‍.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി എംപി രമാദേവിയോട് ലൈംഗിക ചുവയോടെ സംസാരിച്ച് അധിക്ഷേപിച്ചു എന്ന വിവാദത്തില്‍ ലോക്‌സഭയില്‍ മാപ്പു പറഞ്ഞ് സമാജ്‌വാദി പാര്‍ട്ടി അംഗം അസം ഖാന്‍. ഇവിടെയുള്ള എല്ലാവര്‍ക്കും എന്റെ പ്രസംഗങ്ങള്‍ അറിയാവുന്നതാണ്. എന്റെ പ്രസംഗത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടൈന്ന് ചെയറിന് തോന്നുന്നെങ്കില്‍ ഞാനതിന് മാപ്പു ചോദിക്കുന്നു- അദ്ദേഹം പറഞ്ഞു. 

സമാജ്‌വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവിനൊപ്പം ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയുമായി നടത്തിയത കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഖാന്‍ ലോക്‌സഭയില്‍ മാപ്പു പറഞ്ഞിരിക്കുന്നത്. എന്നാല്‍ അസം ഖാന്റെ മാപ്പു പറച്ചില്‍ താന്‍ അംഗീകരിക്കുന്നില്ല എന്ന് പറഞ്ഞ് രമാ ദേവി രംഗത്തെത്തി. 

അസം ഖാന്റെ പെരുമാറ്റം രാജ്യത്തേയും സ്ത്രീകളെയും അപമാനിക്കുന്ന തരത്തിലാണെന്ന് അവര്‍ പറഞ്ഞു. ഇതുപോലെ സ്ഥിരം പ്രശ്‌നങ്ങളുണ്ടാക്കുന്ന വ്യക്തിയാണ് അസം ഖാന്‍, എന്നാല്‍ അതൊന്നും മാറ്റാറുമില്ല.- രമാദേവി പറഞ്ഞു. 

കഴിഞ്ഞ ദിവസം സഭ നിയന്ത്രിച്ചിരുന്ന രമാദേവിയോട് അസം ഖാന്‍ ലൈംഗിക ചുവയോടെ സംസാരിച്ചു എന്നായിരുന്നു ആരോപണം. തുടര്‍ന്ന് അസം ഖാനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

'പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോളും; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?'