പ്രതീകാത്മക ചിത്രം 
India

സ്ഥലം ജിപിഎസില്‍ തെളിയുന്നില്ല, മോഡലിനെ കാറില്‍ നിന്ന് ഇറക്കിവിട്ടു; മുഖത്ത് അണുനാശിനി തളിച്ചു, ഡ്രൈവര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി 

പശ്ചിമബംഗാളില്‍ രണ്ട് വനിതാ യാത്രക്കാരികള്‍ക്ക് നേരെ കാബ് ഡ്രൈവര്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രണ്ട് വനിതാ യാത്രക്കാരികള്‍ക്ക് നേരെ കാബ് ഡ്രൈവര്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ബാഗ് തട്ടിപ്പറിച്ചു എന്ന് കാണിച്ച് യുവതികള്‍ നല്‍കിയ പരാതിയില്‍ 40കാരനെ അറസ്റ്റ് ചെയ്തു. ആപ്പ് ഉപയോഗിച്ച് ടാക്‌സി ഓടിക്കുന്ന ഡ്രൈവറാണ് പിടിയിലായത്.

കൊല്‍ക്കത്തയിലെ സതേണ്‍ അവന്യൂ മേഖലയിലാണ് സംഭവം. 19 കാരിയുടെ പരാതിയിലാണ് നടപടി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനാണ് 19 കാരി കാബ് വിളിച്ചത്. കൂടെ 25 കാരിയായ കൂട്ടുകാരിയും ഉണ്ടായിരുന്നു. യാത്രക്കിടെ കൂട്ടുകാരിയെ വീട്ടില്‍ കൊണ്ടുപോയി വിടണമെന്ന് മോഡലായ 19കാരി ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞ സ്ഥലം ജിപിഎസില്‍ തെളിയുന്നില്ല എന്ന് പറഞ്ഞ് ഡ്രൈവര്‍ ആവശ്യം നിരസിച്ചു. ഇത് വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.

വാഹനം നിര്‍ത്തിയ ഡ്രൈവര്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. മാന്യമായി പെരുമാറാന്‍ പെണ്‍കുട്ടി ഡ്രൈവറോട് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ഡ്രൈവര്‍ അണുനാശിനി മുഖത്ത് തളിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബാഗ് തട്ടിപ്പറിച്ച് കാറില്‍ ഡ്രൈവര്‍ കടന്നുകളഞ്ഞതായും പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. ആരോപണം ഡ്രൈവര്‍ നിഷേധിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT