India

സുമിത്രാ മഹാജനും ടിക്കറ്റില്ല?; അതൃപ്തി, മോദിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഞാനും കാവല്‍ക്കാരന്‍' പരിപാടിയില്‍ ലോക്‌സഭ സ്പീക്കര്‍ സുമിത്രാ മഹാജന്‍ പങ്കെടുക്കാത്തത് വിവാദമാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഞാനും കാവല്‍ക്കാരന്‍' പരിപാടിയില്‍ ലോക്‌സഭ സ്പീക്കര്‍ സുമിത്രാ മഹാജന്‍ പങ്കെടുക്കാത്തത് വിവാദമാകുന്നു. തന്റെ മണ്ഡലമായ ഇന്‍ഡോറില്‍ ഇതുവരെയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതാണ് സുമിത്രാ മഹാജനെ ചൊടിപ്പിച്ചിരിക്കുന്നത് എന്നാണ് വിവരങ്ങള്‍. 

ഇന്‍ഡോര്‍-3, ഇന്‍ഡോര്‍-5 നിയമസഭ മണ്ഡലങ്ങളിലെ എംഎല്‍എമാരും പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. ഇത് 'ഇന്‍ഡോറിന്റെ സഹോദരി' എന്നറിയപ്പെടുന്ന സുമിത്രയുടെ സീറ്റ് പ്രഖ്യാപനം വൈകുന്നതുകൊണ്ടാണ് എന്നാണ് അഭ്യൂഹം. 

എന്നാല്‍ പരിപാടിയില്‍ പങ്കെടുത്ത ഇന്‍ഡോര്‍-2,ഇന്‍ഡോര്‍-4 മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ വിഷയത്തില്‍ ഗൗരവം തണുപ്പിക്കാനുള്ള ശ്രമം നടത്തി. സുമിത്ര പങ്കെടുക്കാതിരുന്നത് മറ്റു ചില യാഗങ്ങളുടെ തിരക്കുകള്‍ കാരണമാണ് എന്നാണ് ഇവരുടെ വിശദീകരണം. 

സുമിത്രാ മഹാജനെ കൂടാതെ മറ്റു ചില മുതിര്‍ന്ന നേതാക്കലും പരിപാടിയില്‍ പങ്കെടുത്തില്ല. മോദിയുടെ ഞാനും കാവല്‍ക്കാരന്‍ ക്യാമ്പയിനോട് എതിര്‍പ്പുള്ള നേതാക്കളാണ് ഇവര്‍. ഇവരിലാരും തന്നെ ട്വിറ്ററില്‍ പേരിനൊ 'ചൗക്കീദാര്‍' എന്ന് ചേര്‍ത്തിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'