India

സ്ഥാനാര്‍ത്ഥി ഭക്ഷണവുമായി എത്തും! കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ഫുഡ് ഡെലിവറി ഗേള്‍

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഫുഡ് ഡെലിവറി ഗേളും

Author : സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഫുഡ് ഡെലിവറി ഗേളും. മംഗളൂരു കോര്‍പറേഷനിലെ മന്നഗുഡയിലെ 28ാം വാര്‍ഡിലാണ് ഫുഡ് ഡെലിവറി ഗേളായി ജോലി ചെയ്യുന്ന മേഘ്‌ന ദാസ് മത്സരിക്കുന്നത്. സൊമാറ്റോയിലാണ് മേഘ്‌ന ജോലി ചെയ്യുന്നത്. 

റോഡുകളുടെ ശോചനീയാവസ്ഥയും സുരക്ഷാ പ്രശ്‌നങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കാരണമായി മേഘ്‌ന ദാസ് ചൂണ്ടിക്കാണിക്കുന്നത്. എല്ലാ ദിവസവും ഒരുപാട് യാത്ര ചെയ്യുന്നതിനാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങളെല്ലാം തനിക്ക് വ്യക്തമായി അറിയാമെന്നും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയുമെന്നും മേഘ്‌ന പറയുന്നു. 

അതേസമയം, കോണ്‍ഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നായിരുന്നു മേഘ്‌നയുടെ പ്രതികരണം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, ദൈവാനുഗ്രഹത്താല്‍ അത് സംഭവിച്ചു. വാര്‍ഡില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്, അതെല്ലാം നല്ല രീതിയില്‍ പരിഹരിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും മേഘ്‌ന കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21