India

സ്വകാര്യ മേഖലയിലെ ഓഫീസുകള്‍ തുറക്കാം; റെഡ് സോണില്‍ ഈ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം 

സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസിന് 33 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വാകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വളരെ കുറച്ച് കോവിഡ് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതോ കോവിഡ് കേസുകള്‍ ഇല്ലാത്തതോ ആയ പ്രദേശങ്ങള്‍ക്കുള്ളില്‍ വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാനും ആളുകളുടെ സഞ്ചാരത്തിനുമാണ് ഇളവുകളുള്ളത്.

സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസിന് 33 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാം. ബാക്കിയുള്ളവര്‍ക്ക് വീട്ടിലിരുന്ന ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കണം. 

റെഡ് സോണിലുള്ള മാധ്യമ സ്ഥാപനങ്ങള്‍, ഐടി കമ്പനികള്‍, കോള്‍ സെന്ററുകള്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍, വെര്‍ഹൗസിങ് സേവനങ്ങള്‍, സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍, സ്വയം തൊഴില്‍ സംരഭകര്‍ എന്നിവര്‍ക്ക് പ്രവര്‍ത്തിക്കാം എന്നാല്‍ ഹെയര്‍ സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ തുറക്കാന്‍ പാടില്ല.

ഓറഞ്ച് സോണില്‍ പ്രകടമായ മാറ്റം ടാക്‌സി വാഹനങ്ങള്‍ അനുവദിച്ചതാണ്. എന്നാല്‍ ഓറഞ്ച് സോണില്‍ ടാക്‌സി വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ ഒരു യാത്രക്കാരനെ മാത്രമെ അനുവദിക്കൂ.  ഇരുചക്ര വാഹനങ്ങളില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം. 

ഗ്രീന്‍ സോണുകളില്‍ പൊതുവായ നിയന്ത്രണങ്ങള്‍ ഒഴികെയുള്ളവയ്ക്ക് ഇളവ് അനുവദിക്കും. ബസ് സര്‍വീസ് ഇത്തരം സോണുകളില്‍ അനുവദിക്കും. എന്നാല്‍ 50 ശതമാനം ആളുകളെ മാത്രമേ ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും