India

സ്വച്ഛ ഭാരതം ഇങ്ങനെയും ! ; തെരഞ്ഞെടുപ്പ് റാലിക്കിടെ മുഖ്യമന്ത്രിയുടെ പോസ്റ്ററിന് താഴെ മൂത്രം ഒഴിച്ച് ബിജെപി മന്ത്രി

മന്ത്രി ശംഭു സിങ് ഖതേസറാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിക്കരികിലെ പോസ്റ്ററിനു സമീപം പരസ്യമായി മൂത്രമൊഴിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

അജ്മീര്‍: സ്വച്ഛ ഭാരത് എന്നത് ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രധാന മുദ്രാവാക്യമാണ്. എന്നാല്‍ രാജസ്ഥാനിലെ ഒരു ബിജെപി മന്ത്രിയുടെ പ്രവൃത്തി സ്വന്തം പാര്‍ട്ടിയുടെ മുദ്രാവാക്യത്തെ തന്നെ പരിഹസിക്കുകയാണ്. രാജസ്ഥാനില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ മന്ത്രി, മൂത്രശങ്ക തീര്‍ത്തത് സ്വന്തം മുഖ്യമന്ത്രിയുടെ പോസ്റ്ററിന് താഴെയാണ്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

മന്ത്രി ശംഭു സിങ് ഖതേസറാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിക്കരികിലെ പോസ്റ്ററിനു സമീപം പരസ്യമായി മൂത്രമൊഴിച്ചത്. എന്നാല്‍ ഇത് വിവാദമാക്കാനൊന്നുമില്ലെന്നും പഴയ കീഴവഴക്കത്തിന്റെ ഭാഗമാണെന്നുമാണ് മന്ത്രിയുടെ പ്രതികരണം. 

റാലി വേദിക്ക് സമീപം ശൗചാലയങ്ങള്‍ ഉണ്ടായിരുന്നില്ല. രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് റാലിയുമായി തിരക്കിലായിരുന്ന തനിക്ക് മൂത്രമൊഴിക്കാന്‍ കിലോമീറ്ററുകള്‍ പോകാന്‍ കഴിയില്ലായിരുന്നുവെന്നും ശംഭുസിങ് പറഞ്ഞു. മന്ത്രി മൂത്രം ഒഴിക്കാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ചിത്രമുള്ള പോസ്റ്ററിനു സമീപം സ്ഥലം തെരഞ്ഞെടുത്തതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍