India

സ്വാതന്ത്ര്യസമര സേനാനി രാജ്ഗുരുവിനെ സ്വയംസേവകനാക്കാന്‍ നീക്കം; ആര്‍എസ്എസ് അവകാശവാദം പൊളിച്ച് ബന്ധുക്കള്‍ 

സ്വാതന്ത്ര്യസമര സേനാനി രാജ്ഗുരുവിനെ ആര്‍എസ്എസ് പ്രവര്‍ത്തകനായി ചിത്രീകരിക്കാനുളള നീക്കത്തെ എതിര്‍ത്ത് കുടുംബാംഗങ്ങള്‍ രംഗത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര സേനാനി രാജ്ഗുരുവിനെ ആര്‍എസ്എസ് പ്രവര്‍ത്തകനായി ചിത്രീകരിക്കാനുളള നീക്കത്തെ എതിര്‍ത്ത് കുടുംബാംഗങ്ങള്‍ രംഗത്ത്. ആര്‍എസ്എസ് പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായി നരേന്ദര്‍ സെഗാളിന്റെ പുസ്തകത്തില്‍ രാജ്ഗുരുവിനെ ആര്‍എസ്എസ് സ്വയം സേവകനായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് രാജ്ഗുരുവിന്റെ പിന്‍തലമുറക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ വിപ്ലവകാരിയുമായിരുന്ന ഭഗത് സിങിന്റെ സമകാലികനാണ് രാജ്ഗുരു.

രാജ്ഗുരു സ്വയംസേവകനായിരുന്നു എന്നതിന് ഒരു തെളിവും ഇല്ലെന്ന് ചൂണ്ടികാണിച്ച് ചെറുമക്കളാണ് ആര്‍എസ്എസിന്റെ വാദം തളളി രംഗത്തുവന്നിരിക്കുന്നത്. മുത്തച്ഛനായ രാജ്ഗുരു ഇതുസംബന്ധിച്ച് തങ്ങളുടെ കുടുംബാംഗങ്ങളോട് പറഞ്ഞതായും അറിവില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു. അതേസമയം കുറച്ചുനാള്‍ നാഗ്പൂരില്‍  തങ്ങിയ രാജ്ഗുരുവിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരു സ്വയംസേവകന്‍ ഒരുക്കികൊടുത്തിരുന്നു എന്നത് സത്യമാണെന്നും ചെറുമക്കള്‍ സമ്മതിച്ചു. എങ്കിലും രാജ്യമൊട്ടാകെ വിപ്ലവകാരിയായി അറിയപ്പെടുന്ന രാജ്ഗുരുവിനെ ഒരു പ്രത്യേക സംഘടനയുടെ തൊഴുത്തില്‍ കെട്ടാനുളള നീക്കം ശരിയല്ലെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു.

നാഗ്പൂരില്‍ രഹസ്യമായി കഴിയാന്‍ രാജ്ഗുരുവിന് ആവശ്യമായ സൗകര്യങ്ങള്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ ഏര്‍പ്പെടുത്തി കൊടുത്തിരിക്കാനുളള സാധ്യത തളളാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന ആര്‍എസ്എസ നേതാവ് എം ജെ വൈദ്യ പറഞ്ഞു. സമാനമായ നിലയില്‍ അരുണാ ആസഫ് അലിക്കും ചെയ്തു കൊടുത്തിരുന്നതായും വൈദ്യ ഓര്‍മ്മിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT