India

‘സ്വേ​ച്ഛാ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ക്കു​ക, രാ​ജ്യ​ത്തെ ര​ക്ഷി​ക്കു​ക’ ; ബിജെപിക്കെതിരെ പ്രതിപക്ഷ മഹാറാലി ഡൽഹിയിൽ

കൊ​ൽ​ക്ക​ത്ത മാ​ർ​ച്ചി​ന്​ ചു​വ​ടു​പി​ടി​ച്ച്​ ഡ​ൽ​ഹി​യി​ൽ ആം ​ആ​ദ്​​മി പാ​ർ​ട്ടിയാ​ണ്​ റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്രമോ​ദിയുടെ നേതൃത്വത്തിലുള്ള ബിജെപി സ​ർ​ക്കാ​റി​നെ​തി​രെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ റാ​ലി ഇന്ന് ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. കൊ​ൽ​ക്ക​ത്ത മാ​ർ​ച്ചി​ന്​ ചു​വ​ടു​പി​ടി​ച്ച്​ ഡ​ൽ​ഹി​യി​ൽ ആം ​ആ​ദ്​​മി പാ​ർ​ട്ടിയാ​ണ്​ റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ‘സ്വേ​ച്ഛാ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ക്കു​ക, രാ​ജ്യ​ത്തെ ര​ക്ഷി​ക്കു​ക’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ജ​ന്ത​ർ​മ​ന്ത​റി​ലാ​ണ്​ മ​ഹാ​റാ​ലി. 

റാലിയിൽ സംബന്ധിക്കാൻ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ഇന്നലെ ത​ന്നെ ഡ​ൽ​ഹി​യി​ലെ​ത്തി. ആ​ന്ധ്ര​​പ്ര​ദേ​ശി​ന്​ പ്ര​​ത്യേ​ക പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട്​ തി​ങ്ക​ളാ​ഴ്​​ച ന​ട​ത്തി​യ ധ​ർ​ണ നടത്തിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും റാലിയിൽ സംബന്ധിച്ചേക്കും. ഇടതുനേതാക്കളും റാലിയിൽ സംബന്ധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 

റാലിയിലേക്ക് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ​ഗാന്ധിയെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ രാഹുൽ റാലിയിൽ സംബന്ധിക്കില്ലെന്നാണ് സൂചന. കൊൽക്കത്തയിൽ തൃണമൂൽ കോൺ​ഗ്രസ് സംഘടിപ്പിച്ച മഹാറാലിയിൽ ഇടതുനേതാക്കൾ ഒഴിച്ചുള്ള പ്രതിപക്ഷ നേതാക്കളെല്ലാം എത്തിയിരുന്നു. രാഹുലിന് പകരം മല്ലികാർജുൻ ഖാർ​ഗെയാണ് കൊൽക്കത്ത റാലിയിൽ പങ്കെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാം; അസ്സിസ്റ്റന്റ് മാനേജർ തസ്തിക, ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 3

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം വൃക്കയ്ക്ക് 'പണി'യാകും, ആരോഗ്യപ്രശ്നങ്ങൾ

ഭംഗിയില്‍ വീഴല്ലേ; ജീവന് പോലും ഭീഷണിയാകും ഈ ചെടികൾ

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍; ഞെട്ടല്‍, അന്വേഷണം

SCROLL FOR NEXT