India

സ​ന്ദ​ർ​ശ​ക വി​സ​യി​ൽ ഇന്ത്യയിലെത്തിയ വിദേശി ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ 

പെ​ൻ​സി​ൽ​വാ​നി​യ സ്വ​ദേ​ശിയെയാണ്‌ ഹോ​ട്ട​ലിൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

Author : സമകാലിക മലയാളം ഡെസ്ക്

ഡെ​റാ​ഡൂ​ണ്‍: യു​എ​സ് പൗ​ര​നെ ജാ​ർ​ഖ​ണ്ഡിൽ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. 67കാരനായ പെ​ൻ​സി​ൽ​വാ​നി​യ സ്വ​ദേ​ശി സ്റ്റീ​ഫ​ൻ ഡാ​നി​യ​ലി​നെയാണ് ഭീം​താ​ലി​ലെ ഹോ​ട്ട​ലിൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ഴു​കി​ത്തു​ട​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.‌

സ​ന്ദ​ർ​ശ​ക വി​സ​യി​ൽ കഴിഞ്ഞ മെയിലാണ് സ്റ്റീ​ഫ​ൻ  ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ഹോട്ടലിൽ മുറിയെട്ടുത്തിരുന്ന ഇയാളെ അടുത്തദിവസങ്ങളിലൊന്നും പുറത്തുകണ്ടിരുന്നില്ല. സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരൻ മുറി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും  മ​ര​ണ​കാ​ര​ണ​മോ മ​രി​ച്ച ദി​വ​സ​മോ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എന്നും മരണം സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​യി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​യെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ടെന്നും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഈ സര്‍ക്കാരിന് എട്ടിന്റെ പണി; പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

സുഖനിദ്ര വേണോ? ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ ഔഷധങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ അട്ടിമറി; മൂന്ന് വിമത എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ചു

ഷുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി ഉള്‍പ്പടെ 17 പേര്‍ ജയിലിലേക്ക്

ഒരു കോടിയുടെ ഒന്നാം സമ്മാനം കായംകുളത്ത് വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 55 lottery result

SCROLL FOR NEXT