India

ഹണി ട്രാപ്പില്‍ കുടുങ്ങി പാക് ഇന്റലിജന്‍സിന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി; ഇന്ത്യന്‍ സൈനിക ഓഫീസ് ജീവനക്കാരന്‍ അറസ്റ്റില്‍

ഹണി ട്രാപ്പില്‍ കുടുങ്ങി പാക് ഇന്റലിജന്‍സിന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി; ഇന്ത്യന്‍ സൈനിക ഓഫീസ് ജീവനക്കാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്ഥാന് കൈമാറിയെന്ന കുറ്റത്തിന് മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസ് ജീവനക്കാരന്‍ അറസ്റ്റില്‍. ഹരിയാനയിലെ റെവരിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. 

ഇയാളെ ഫെയ്‌സ്ബുക്ക് വഴി ഹണി ട്രാപ്പില്‍ കുടുക്കിയാണ് പാകിസ്ഥാന്‍ മിലിട്ടറി ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ലഖ്‌നൗവിലെ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗവും ഹരിയാനയിലെ എസ്ടിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. 

ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ഇയാള്‍ കൈമാറുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പല തവണയായി ഇയാള്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇയാളുടെ പക്കല്‍ നിന്ന് ഫോണടക്കമുള്ളവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം ഊര്‍ജിമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം